താലികെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ വിവാഹ വേദിയില്‍ത്തന്നെ നവദമ്പതിമാര്‍ വേര്‍പിരിഞ്ഞു: കാരണമറിഞ്ഞ് അമ്പരന്ന് നാട്ടുകാരും പൊലീസും
സ്വന്തം ലേഖിക
തിരുപ്പൂര്‍: തിരുപ്പൂര്‍ നഗരത്തിലെ പൂളുവപ്പട്ടിയില്‍ താലികെട്ടി നിമിഷങ്ങള്‍ക്കുള്ളില്‍ വിവാഹ വേദിയില്‍ത്തന്നെ നവദമ്പതിമാര്‍ വേര്‍പിരിഞ്ഞു.
പൂളുവപ്പട്ടി നിവാസിയും വസ്ത്രശാല തൊഴിലാളിയുമായ 32 വയസുകാരനും ഇരുപത്തിയഞ്ചുകാരിയുമാണ്, വിവാഹ വേദിയില്‍ത്തന്നെ ബന്ധം വേര്‍പെടുത്തിയത്. ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്നായിരുന്നു കല്യാണം നിശ്ചയിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൂളുവപ്പട്ടി ക്ഷേത്രത്തില്‍ നടന്ന വിവാഹ ചടങ്ങിന് ശേഷം മണ്ഡപത്തില്‍ എത്തിയപ്പോഴാണ് വരന്റെ കാലില്‍ അപകടം മൂലമുണ്ടായ ഗുരുതര പരിക്കും, ശസ്ത്രക്രിയയുടെ പാടുകളും നവവധുവിന്റെ ശ്രദ്ധയില്‍ പ്പെട്ടത്. വരന്‍ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയെങ്കിലും, തന്നോട് മറച്ചുവെച്ചതിനെ യുവതി ചോദ്യം ചെയ്തു. തുടര്‍ന്നു നടന്ന വാക്കുതര്‍ക്കത്തിന് പിന്നാലെ ഇരുവരും വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ വനിതാ പോലീസ് സംഘം തര്‍ക്കം അവസാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന്, വേര്‍പിരിയുകയാണെന്ന് കാണിച്ച് രണ്ടുകൂട്ടരും ഒപ്പിട്ട രേഖയുടെ പകര്‍പ്പ് പോലീസിന് കൈമാറുകയായിരുന്നു.