
ഭാര്യ കൊല്ലുമെന്ന് ഭയം:സ്വന്തം ഭാര്യയുടെയും കാമുകന്‍റെയും വിവാഹം നടത്തി ഭർത്താവ്
ഉത്തർപ്രദേശിലെ ഗൊരഖ്പുരിൽ ഭാര്യയയും കാമുകനുമായുള്ള വിവാഹം നടത്തിയത് ഭർത്താവ്.2017-ല്‍ ബബ്ലു എന്ന യുവാവ് താൻ വിവാഹം ചെയ്ത രാധികയെ, കാമുകനായ വികാസിന് വിവാഹം ചെയ്തു കൊടുക്കുകയായിരുന്നു.
മറ്റൊരു സംസ്ഥാനത്ത് കൂലിപ്പണിക്കാരനായി ജോലി ചെയ്യുന്ന ബബ്ലു, തന്റെ ഗ്രാമത്തിൽ നിന്നുള്ള വികാസുമായി ഒന്നര വർഷത്തോളമായി ഭാര്യയ്ക്ക് ബന്ധമുണ്ടെന്നുള്ളത് കണ്ടെത്തി. ഈ ബന്ധത്തിന്റെ സൂചന ലഭിച്ചതോടെ ബബ്ലു രഹസ്യമായി നാട്ടിലെത്തുകയും രാധികയെ നിരീക്ഷിച്ചു ഇക്കാര്യം കണ്ടെത്തുകയും ചെയ്തു.
ബന്ധത്തിന്റെ കാര്യം അറിഞ്ഞതോടെ ബബ്ലു തന്റെ ബന്ധുക്കളോടും മുതിർന്നവരോടും പറയുകയും ഇരുവരുടെയും വിവാഹം നടത്താൻ തീരുമാനിക്കുകയും ചെയ്തു. ബബ്ലുവിനും രാധികക്കും രണ്ട് മക്കളുണ്ട്. ബബ്ലു അവരെ തനിക്കൊപ്പം നിർത്താൻ തീരുമാനിച്ചു. വിവാഹത്തിന് സാക്ഷികളിലൊരാളായി ബബ്ലു തന്നെയാണ് ഒപ്പുവെച്ചതും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0