
മൂക്കിൽ ട്യൂബ്, വീൽചെയറിൽ വത്തിക്കാനിൽ വിശ്വാസികൾക്ക് മുന്നിലെത്തി ഫ്രാൻസിസ് മാർപ്പാപ്പ; സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയ മാർപാപ്പയുടെ സാന്നിധ്യത്തിൽ കുർബാനയും നടന്നു
സെന്റ് പീറ്റേഴ്സ് സ്ക്വയർ: ആശുപത്രിയിൽ നിന്ന് തിരിച്ചെത്തിയശേഷം വത്തിക്കാനിലെ ജനങ്ങൾക്ക് മുന്നിലെത്തി മാർപാപ്പ. വീൽചെയറിൽ സെന്റ് പീറ്റേഴ്സ് ചത്വരത്തിലെത്തിയ മാർപാപ്പയുടെ സാന്നിധ്യത്തിൽ കുർബാനയും നടന്നു. അപ്രതീക്ഷിതമായി മാർപാപ്പയെ കാണാനായതിലെ സന്തോഷം പങ്കുവച്ച് വിശ്വാസികൾ.
മൂക്കിനെ താഴെയായി ഓക്സിജൻ ട്യൂബുമായായാണ് ഫ്രാൻസിസ് മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ എത്തിയത്. മികച്ച ഞായറാഴ്ച എല്ലാർക്കും ആശംസിക്കുന്നതായും എല്ലാവർക്കും നന്ദി പറയുന്നതായി മാർപ്പാപ്പ പ്രതികരിച്ചു. മാർച്ച് 23ന് ആശുപത്രി വിട്ട 88കാരനായ ഫ്രാൻസിസ് മാർപ്പാപ്പ നേരത്തെ മുറിയിലെ ജനലിന് അടുത്തെത്തി വിശ്വാസികളെ ആശീർവദിച്ചിരുന്നു. തന്റെ വസതിയിൽ രണ്ട് മാസത്തെ വിശ്രമം മാർപ്പാപ്പയ്ക്ക് വേണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുള്ളത്. എന്നാൽ വെള്ളിയാഴ്ച മാർപ്പാപ്പയുടെ ആരോഗ്യ സ്ഥിതിയിൽ മാറ്റമുള്ളതിനാൽ ജോലികളിൽ തുടരുമെന്ന് വത്തിക്കാൻ വിശദമാക്കിയിരുന്നു.
ഫെബ്രുവരി 14നാണ് അണുബാധയേ തുടർന്ന് ഫ്രാൻസിസ് മാർപ്പാപ്പായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മാർപ്പാപ്പയുടെ ജീവന് തന്നെ ഭീഷണി നേരിടുന്ന രണ്ട് അവസരങ്ങളാണ് ചികിത്സാ സമയത്ത് നേരിട്ടതെന്നാണ് ഡോക്ടർമാർ വിശദമാക്കിയിട്ടുള്ളത്. ശ്വസനത്തിൽ അടക്കം കാര്യമായ വ്യത്യാസമുണ്ടായതിന് പിന്നാലെയാണ് മാർപ്പാപ്പ വിശ്വാസികൾക്ക് മുൻപിലെത്തിയതെന്നാണ് വത്തിക്കാൻ വക്താവ് വിശദമാക്കുന്നത്. ശ്വാസകോശത്തിലെ അണുബാധയിലും കാര്യമായ പുരോഗതിയുണ്ടെന്നാണ് ഒടുവിലെ രക്ത പരിശോധനാ ഫലം വിശദമാക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓക്സിജൻ നൽകുന്നതിൽ കുറവ് വരുത്താനും സ്വാഭാവിക രീതിയിൽ ശ്വാസമെടുക്കാനും പുരോഗതിയുണ്ട്. ആവശ്യമനുസരിച്ച് ഓക്സിജൻ സപ്ലെ നൽകുന്നതിനാണ് മൂക്കിലെ ട്യൂബെന്നാണ് വത്തിക്കാൻ വിശദമാക്കുന്നത്. 21ാം വയസിഷ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കേണ്ടി വന്നതിനാൽ ശ്വാസ കോശ അണുബാധ മാർപ്പാപ്പയ്ക്കുണ്ടാകാനുള്ള സാധ്യതകൾ ഏറെയാണ്. അർജന്റീനിയ സ്വദേശിയായ ഫ്രാൻസീസ് മാർപ്പാപ്പ, പദവിയിലെത്തിയിട്ട് 12 വർഷമായി.