കോട്ടയം: മെത്രാഭിഷേക രജത ജൂബിലി ആഘോഷിക്കുന്ന കോട്ടയം അതിരൂപത ആർച്ച് ബിഷപ് മാർ മാത്യു മൂലക്കാട്ടിനെ കോട്ടയം ജില്ലാ പൗരസമിതി ആദരിച്ചു. പൗരസമിതി പ്രസിഡന്റ് ഡോ.എം.എം.മാത്യു പൊന്നാട അണിയിച്ചു.
തോമസ് ചാക്കോ പൂപ്പട, സാൽവിൻ കൊടിയന്തറ, പ്രിൻസ് ലൂക്കോസ്, കൈനകരി ഷാജി, ജോണി മൂലേക്കരി, സജീവ് തിരുനക്കര , എന്നിവർ പ്രസംഗിച്ചു.
ഇരിക്കുന്ന സ്ഥാനത്തിന് യോജിച്ച വിധത്തിൽ ഉത്തരവാദിത്യപൂർവം പ്രവർത്തിക്കുവാൻ ദൈവം ഇടയാക്കട്ടെയെന്ന് മറുപടി പ്രസംഗത്തിൽ മാർ മാത്യു മൂലക്കാട്ട് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group