video
play-sharp-fill
മാര്‍മല അരുവിയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി; പാറയുടെ മുകളില്‍ കയറിയ മൂന്നുപേരെ കരക്കെത്തിക്കാനുള്ള ശ്രമം തുടരുന്നു

മാര്‍മല അരുവിയില്‍ കുടുങ്ങിയ വിനോദസഞ്ചാരികളെ രക്ഷപ്പെടുത്തി; പാറയുടെ മുകളില്‍ കയറിയ മൂന്നുപേരെ കരക്കെത്തിക്കാനുള്ള ശ്രമം തുടരുന്നു

സ്വന്തം ലേഖകൻ

കോട്ടയം: തീക്കോയി മാര്‍മല അരുവിയില്‍ മലവെള്ളപ്പാച്ചിലില്‍ കുടുങ്ങിപ്പോയ അഞ്ച് വിനോദസഞ്ചാരികളേയും രക്ഷപ്പെടുത്തി. രണ്ടുപേരെ കരയ്ക്കെത്തിച്ചു. പാറയുടെ മുകളില്‍ കയറിയ മൂന്നുപേരെ കരക്കെത്തിക്കാനുള്ള ശ്രമം തുടരുന്നു. പെട്ടെന്ന് വെള്ളം പൊങ്ങിയപ്പോള്‍ പാറയില്‍ കയറിയാണ് രക്ഷപ്പെട്ടത്.

അതേസമയം സംഭവം നടക്കുന്ന സ്ഥലത്ത് നിരവധി പേര്‍ മുങ്ങിമരിച്ചിട്ടുണ്ട്. അരുവിയില്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പ് അവഗണിച്ച് ഇറങ്ങുന്നതാണ് അപകടത്തില്‍ പെട്ടുന്നത്. നീന്തല്‍ പരിചയമുള്ളവര്‍പോലും അപകടത്തില്‍ പെടുന്നതായിട്ടാണ് നാട്ടുകാര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group