video
play-sharp-fill

Tuesday, May 20, 2025
HomeMainകോലോത്തുംകടവ് മത്സ്യമാർക്കറ്റിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നഗരസഭ; നവീകരണത്തിനായി ഒരു കോടി രൂപയുടെ പദ്ധതി

കോലോത്തുംകടവ് മത്സ്യമാർക്കറ്റിൻ്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നഗരസഭ; നവീകരണത്തിനായി ഒരു കോടി രൂപയുടെ പദ്ധതി

Spread the love

വൈക്കം: കോലോത്തുംകടവ് മത്സ്യമാർക്കറ്റിന്റെ ദുരവസ്ഥക്ക് പരിഹാരം കാണുന്നതിനായി കേന്ദ്ര, സംസ്ഥാന പദ്ധതികൾക്കായി കോട്ടയം നഗരസഭ ശ്രമം ആരംഭിച്ചു.

ജില്ലയിലെ പ്രധാന മത്സ്യവിപണനകേന്ദ്രവും നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനവുമായ മാർക്കറ്റിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മാർക്കറ്റ് സന്ദർശനം നടത്തി. ആവശ്യമായ സഹായം ചെയ്യാമെന്ന് ഉറപ്പുനല്‍കിയതായി നഗരസഭ ചെയർപേഴ്സണ്‍ പ്രീതാരാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ് എന്നിവർ അറിയിച്ചു. മാർക്കറ്റിന്റെ നവീകരണത്തിനായി നഗരസഭ ഒരു കോടി രൂപയുടെ പദ്ധതിയാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഏറെനാളായുള്ള ആവശ്യമാണ് മാർക്കറ്റില്‍ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കണമെന്നത്. ജൈവമാലിന്യ സംസ്‌കരണത്തിനായി ഏഴ് ലക്ഷം രൂപ വിനയോഗിച്ച്‌ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ നഗരസഭ തുടങ്ങിയിട്ടുണ്ട്. ഇതുകൂടാതെ മാർക്കറ്റിൽ നിന്നുള്ള മലിനജലം ശുദ്ധീകരിക്കാൻ 60 ലക്ഷം രൂപ വിനയോഗിച്ചുള്ള വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റും ഉടനെ നടപ്പിലാക്കുമെന്ന് ചെയർപേഴ്സണ്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments