video
play-sharp-fill

കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ; മൂല്യ നിർണയം പൂർത്തിയാക്കി ഉത്തര കടലാസുകൾ അധ്യാപകർ ഇന്ന് സ്കൂളിൽ എത്തിക്കും; ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ

കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ; മൂല്യ നിർണയം പൂർത്തിയാക്കി ഉത്തര കടലാസുകൾ അധ്യാപകർ ഇന്ന് സ്കൂളിൽ എത്തിക്കും; ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾക്ക് വീണ്ടും പരീക്ഷ

Spread the love

തിരുവനന്തപുരം: കേരള സിലബസിൽ മിനിമം മാർക്ക് സമ്പ്രദായം അനുസരിച്ചുള്ള എട്ടാം ക്ലാസ് പരീക്ഷ ഫലം നാളെ. മൂല്യ നിർണയം പൂർത്തിയാക്കി ഇന്നാണ് അധ്യാപകർ ഉത്തര കടലാസുകൾ സ്കൂളുകളിലെത്തിക്കേണ്ടത്. ഓരോ വിഷയത്തിലും മുപ്പത് ശതമാനം മാർക്ക് നേടാത്ത വിദ്യാർത്ഥികൾ വീണ്ടും പരീക്ഷ എഴുതേണ്ടി വരും.

ഇവർക്ക് ഈ മാസം 8 മുതൽ 24 വരെയുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്തിയ ശേഷം 25 മുതൽ 28 വരെയുള്ള ദിവസങ്ങളിൽ പുനപരീക്ഷ നടക്കും. ഈ പരീക്ഷയുടെ ഫലം 30ന് പ്രഖ്യാപിക്കും. ഈ പരീക്ഷയിൽ തോറ്റാലും 9ാം ക്ലാസിലേക്ക് സ്ഥാനക്കയറ്റം നേടാനാകുമെങ്കിവും 9ാം ക്ലാസിൽ എത്തിയ ശേഷം പഠന നിലവാരം ഉയർത്താനുള്ള പ്രത്യേക ക്ലാസുകൾ നടത്തുമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് വിശദമാക്കിയിട്ടുള്ളത്.

എസ്എസ്എൽസി പരീക്ഷയുടെ നിലവാരം വർധിപ്പിക്കാനും വിദ്യാഭ്യാസ ​ഗുണനിലവാരം ഉയർത്താനുമാണ് ഈ തീരുമാനമെന്നാണ് നേരത്തെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്. അടുത്ത വർഷം ഒമ്പതിലും മിനിമം മാർക്ക്‌ പ്രാബല്യത്തിൽ വരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2026-27ൽ എസ്‌എസ്‌എൽസി പരീക്ഷയിലും ബാധകമാകും. 2024 മെയ് 28ന് നടന്ന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിന്റെ ഭാ​ഗമായാണ് തീരുമാനം. വിദ്യാഭ്യാസ ചട്ടം ലംഘിച്ച് പ്രവർത്തിക്കുന്ന സ്കൂളുകൾ പൂട്ടുമെന്നും മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.