video
play-sharp-fill

മറിയപ്പള്ളി ഇന്ത്യ പ്രസിനു പിന്നിലെ കാട്ടിൽ മനുഷ്യന്റെ അസ്ഥികൂടം: അസ്ഥികൂടം കണ്ടെത്തിയത് പുലർച്ചെയോടെ; പൊലീസ് സംഘം പരിശോധന ആരംഭിച്ചു; സംഭവത്തിൽ ദുരൂഹതയെന്നു സൂചന

മറിയപ്പള്ളി ഇന്ത്യ പ്രസിനു പിന്നിലെ കാട്ടിൽ മനുഷ്യന്റെ അസ്ഥികൂടം: അസ്ഥികൂടം കണ്ടെത്തിയത് പുലർച്ചെയോടെ; പൊലീസ് സംഘം പരിശോധന ആരംഭിച്ചു; സംഭവത്തിൽ ദുരൂഹതയെന്നു സൂചന

Spread the love

തേർഡ് ഐ ബ്യൂറോ

നാട്ടകം: മറിയപ്പള്ളി സാഹിത്യപ്രസാധക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ഇന്ത്യൻ പ്രസിനു പിന്നാലെ കാട് പിടിച്ച പുരയിടത്തിൽ അസ്ഥി കൂടം കണ്ടെത്തി. വെള്ളിയാഴ്ച രാവിലെയോടെയാണ് ഇന്ത്യൻ പ്രസിനു പിന്നിലെ പരിസരത്ത് അസ്ഥി കൂടം കണ്ടെത്തിയത്. ഇന്ത്യൻ പ്രസിനു പിന്നിലെ കാടു പിടിച്ച സ്ഥലത്ത് പുളിമരത്തിന്റെ ചുവട്ടിലായാണ് അസ്ഥി കൂടം കിടക്കുന്നത്.

നാ്ട്ടുകാർ വിവരം അറിയിച്ചതോടെ ചിങ്ങവനം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. സംഭവം അറിഞ്ഞ് നൂറുകണക്കിനു നാട്ടുകാരും പ്രദേശത്ത് തടിച്ചു കൂടിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാവിലെ പ്രദേശത്തു നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാർ നടത്തിയ പരിശോധനയിലാണ് മാംസം ഇളകി വീണ നിലയിൽ അസ്ഥി കൂടം കണ്ടെത്തിയത്. തുടർന്നു, നാട്ടുകാർ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

ഈ പുരയിടത്തിലെ പുളിമരത്തിൽ തൂങ്ങി മരിച്ചതാണ് എന്നു സംശയിക്കുന്നു. ആളുകളുടെ ശ്രദ്ധ എത്താത്ത സ്ഥലത്ത് തൂങ്ങി നിന്ന മൃതദേഹം കെട്ടു പൊട്ടി താഴെ വീണ് അഴുകി തുടങ്ങിയതാണ് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത്തരത്തിൽ അഴുകിയ മൃതദേഹത്തിൽ നിന്നും മാംസം വിട്ടു പോയി അസ്ഥി കൂടം മാത്രമായി തീർന്നതാണ് എന്നും പൊലീസ് സംശയിക്കുന്നുണ്ട്.

സംഭവത്തിൽ കേസെടുത്ത ചിങ്ങവനം പൊലീസ് നടപടികൾ ആരംഭിച്ചിട്ടുണ്ട്.