video
play-sharp-fill

മറിയപ്പള്ളിയിൽ കണ്ടെത്തിയ അസ്ഥികൂടം: വൈക്കം സ്വദേശിയെ കൊലപ്പെടുത്തിയതെന്നു ബന്ധുക്കൾ; പിന്നിൽ ലഹരിമാഫിയ സംഘമെന്നും ആരോപണം; ഡി.എൻ.എ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്

മറിയപ്പള്ളിയിൽ കണ്ടെത്തിയ അസ്ഥികൂടം: വൈക്കം സ്വദേശിയെ കൊലപ്പെടുത്തിയതെന്നു ബന്ധുക്കൾ; പിന്നിൽ ലഹരിമാഫിയ സംഘമെന്നും ആരോപണം; ഡി.എൻ.എ പരിശോധനയ്‌ക്കൊരുങ്ങി പൊലീസ്

Spread the love
  • ജിഷ്ണുവിന്റെ മരണത്തിൽ ദുരൂഹത
  • അസ്ഥികൂടം കണ്ടെത്തിയത് ജിഷ്ണുവിന്റെ തന്നെയോ..?
  • ബന്ധുക്കൾ ജില്ലാ പൊലീസ് മേധാവിയ്ക്കു പരാതി നൽകി
  • അസ്ഥികൂടം കണ്ടെത്തിയത് ലഹരിമാഫിയയുടെ താവളത്തിൽ
  • വീട്ടിൽ നിന്നും കിലോമീറ്ററുകൾ അകലെ മൃതദേഹം കണ്ടെത്തിയത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
  • ജിഷ്ണുവിന്റെ കഴുത്തിലെ നാലു പവനുള്ള സ്വർണമാല എവിടെ
    കയ്യിലുണ്ടായിരുന്ന ബാഗും കണ്ടെത്താനായില്ല

തേർഡ് ഐ ബ്യൂറോ

വൈക്കം: മറിയപ്പള്ളി ഇന്ത്യ പ്രസിനു സമീപം മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പരാതിയുമായി കാണാതായ യുവാവിനെ ബന്ധുക്കൾ. യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും, മരണം കൊലപാതകമാണെന്നുമുള്ള പരാതിയുമായി ബന്ധുക്കൾ രംഗത്ത് എത്തി. ഇതിനിടെ മരിച്ചത് വൈക്കം സ്വദേശി ജിഷ്ണു തന്നെയാണ് എന്നുറപ്പിക്കാൻ, ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ചു പരിശോധനയ്ക്കായി തിങ്കളാഴ്ച പൊലീസ് അയക്കും.

നാട്ടകം മറിയപ്പള്ളിയിലെ ഇന്ത്യാ പ്രസിന്റെ നാല് ഏക്കറോളം വരുന്ന പുരയിടത്തിൽ സാഹിത്യ പ്രസാധക സഹകരണ സംഘത്തിന്റെ ലിറ്ററി മ്യൂസിയത്തിനായി കാട് തെളിക്കുന്നതിനിടെ വെള്ളിയാഴ്ച രാവിലെ ഒൻപതരയോടെയാണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. വൈക്കം കുടവച്ചൂർ താമിക്കല്ല് ഭാഗത്ത് വെളുത്തേടത്ത് ചിറയിൽ ജിഷണു ഹരിദാസി(23)ന്റേതാണ് അസ്ഥികൂടമെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ജൂൺ മൂന്നിനു കാണാതായ ജിഷ്ണുവിന്റെ മൊബൈൽ ഫോൺ ഇവിടെ നിന്നും ലഭിച്ചിരുന്നു. ഇത് കണ്ടു തിരിച്ചറിഞ്ഞാണ് പൊലീസ് അസ്ഥികൂടം ജിഷ്ണുവിന്റെ തന്നെയാണ് എന്ന നിഗമനത്തിൽ എത്തിച്ചേർന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ, അസ്ഥികൂടം ജിഷ്ണുവിന്റെ തന്നെയാണ് എന്നുറപ്പിക്കാനാവാത്ത സാഹചര്യത്തിൽ അസ്ഥികൂടം ഏറ്റെടുക്കാൻ ബന്ധുക്കൾ തയ്യാറായില്ല. ജിഷ്ണുവിന്റെ തന്നെയാണ് എന്നുറപ്പിക്കുന്നതിനായി ഡി.എൻ.എ പരിശോധന അടക്കം ബന്ധുക്കൾ ആവശ്യപ്പെടുന്നു. ഇതേ തുടർന്നു, തിങ്കളാഴ്ച രാവിലെ ജിഷ്ണിവിന്റെ മാതാപിതാക്കളുടെ രക്ത സാമ്പിളുകൾ പൊലീസ് ശേഖരിക്കും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചാവും ഇത് ശേഖരിക്കുക.
അസ്ഥികൂടത്തിൽ നിന്നുള്ള ഡി.എൻ.എ സാമ്പിളുകൾ മെഡിക്കൽ കോളേജ് ആശുപത്രി അധികൃതരും ശേഖരിക്കും.

ഇരുപത് ദിവസത്തിനുള്ളിൽ തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നിന്നും സാമ്പിളുകളുടെ ഫലം ലഭിക്കുമെന്നു ചി്ങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ ബിൻസ് ജോസഫ് തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു. ഇതിനു ശേഷമാവും അസ്ഥികൂടം ബന്ധുക്കൾക്കു വിട്ടു നൽകുക.