
മറിയപ്പള്ളിയിൽ പന്ത്രണ്ടുകാരനെ വീടിന്റെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി: ബാത്ത്‌റൂമിൽ ചലനമറ്റു നിന്ന കുട്ടിയുടെ കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ കണ്ടെത്തി; മരിച്ചത് മാതാപിതാക്കൾ വർഷങ്ങളോളം കാത്തിരുന്നുണ്ടായ കുട്ടി
തേർഡ് ഐ ബ്യൂറോ
കോട്ടയം: മറിയപ്പള്ളിയിൽ വീടിന്റെ ബാത്ത്‌റൂമിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ തോർത്ത് കുരുങ്ങിയ നിലയിൽ ചലനമറ്റാണ് കുട്ടിയെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മറിയപ്പള്ളി ശിവ – വിഷ്ണു ക്ഷേത്രത്തിനു സമീപത്ത് അണലക്കാട്ടില്ലത്തിൽ ധനുഷിനെ (12)യാണ് വീടിന്റെ ബാത്ത്‌റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
അണലക്കാട്ടില്ലത്ത് എ.വി ദാമോദരൻ നമ്പൂതിരിയുടെയും ദിവ്യയുടെയും വിവാഹത്തിനു ശേഷം പത്തു വർഷത്തോളം കാത്തിരുന്നതിനു ശേഷമാണ് ഈ കുട്ടിയുണ്ടായത്. ക്ലാസിൽ മിടുമിടുക്കനായിരുന്നു ധനുഷ്. ബെൽമൗണ്ട് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ധനുഷ്. കഴിഞ്ഞ ദിവസം സ്‌കൂളിൽ നടത്തിയ ഓൺലൈൻ പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും കുട്ടിയ്ക്കു മുഴുവൻ മാർക്കും ലഭിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് ധനുഷ് കുളിക്കുന്നതിനായി ബാത്ത്‌റൂമിൽ കയറിയത്. പല്ലു തേച്ച ശേഷം കുളിയ്ക്കാനായി തോർത്തും കഴുത്തിലിട്ടാണ് കയറിയത്. തുടർന്നു, അരമണിക്കൂറിനു ശേഷവും കുട്ടിയുടെ അനക്കമുണ്ടാകാതെ ഇരുന്നതോടെ അമ്മ ദിവ്യ ബാത്ത്‌റൂമിൽ നോക്കുകയായിരുന്നു. കുട്ടി ചലനമില്ലാതെ ബാത്ത്‌റൂമിൽ നിൽക്കുന്നതാണ് അമ്മ കണ്ടത്.
തുടർന്നു, അമ്മ ബാത്ത്‌റൂമിന്റെ വാതിൽ തുറന്ന് അതിവേഗം ഉള്ളിൽ കയറി. ഇതോടെയാണ് കുട്ടി തറയിലേയ്ക്കു വീണത്. തുടർന്നു, അയൽവാസികളെ വിളിച്ചു കൂട്ടി കുട്ടിയെ പുറത്ത് എത്തിച്ചു. തുടർന്നു ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ വച്ചാണ് മരണം സ്ഥിരീകരിച്ചത്. തുടർന്നു, മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി. കൊവിഡ് പരിശോധനയ്ക്കു ശേഷം മൃതദേഹം വെള്ളിയാഴ്ച ബന്ധുക്കൾക്കു വിട്ടു നൽകും. സംസ്‌കാരം വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷം നടക്കും.