ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ സമരം ചെയ്ത് വൈറലായ മറിയക്കുട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു; ബിജെപി നേതാക്കള്‍ തന്നോട് മത്സരിക്കാന്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടതായി മറിയക്കുട്ടി

Spread the love

ഇടുക്കി: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ സമരം ചെയ്ത് വൈറലായ മറിയക്കുട്ടി തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു.

video
play-sharp-fill

ബിജെപി നേതാക്കള്‍ തന്നോട് മത്സരിക്കാന്‍ ഇറങ്ങാന്‍ ആവശ്യപ്പെട്ടതായി മറിയക്കുട്ടി പറയുന്നു. അടിമാലി പഞ്ചായത്തിലാണ് മറിയക്കുട്ടിയെ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാനുളള നീക്കം നടക്കുന്നത്.

അടിമാലി ഇരുന്നൂറേക്കര്‍ സ്വദേശിനിയായ 88കാരി മറിയക്കുട്ടി ഇക്കഴിഞ്ഞ മെയ് മാസത്തില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. തൊടുപുഴയില്‍ നടന്ന വികസിത കേരള കണ്‍വെന്‍ഷനില്‍ വെച്ചാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറില്‍ നിന്ന് മറിയക്കുട്ടി പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

”പാര്‍ട്ടി പറയുന്നത് പോലെ താന്‍ ചെയ്യും. മത്സരിക്കാന്‍ തന്നോട് പറയുന്നുണ്ട്. പക്ഷേ അതില്‍ തീരുമാനം ആയിട്ടില്ല. മത്സരിക്കാന്‍ ആരോഗ്യക്കുറവ് അല്ലാതെ വേറെ പ്രശ്‌നങ്ങളൊന്നും ഇല്ല. അന്തിമ തീരുമാനം ഉടനെ ഉണ്ടാകും. സുരേഷ് ഗോപിയൊന്നും ഒന്നും പറഞ്ഞിട്ടില്ല. പറഞ്ഞാല്‍ അത് പോലെ ചെയ്യും. പത്ത് വര്‍ഷമായി ഇവിടെ ജയിച്ച ആള്‍ ഒന്നും ചെയ്തിട്ടില്ല”.

”ജയിക്കുമ്ബോള്‍ മുഖം നോക്കി പ്രവര്‍ത്തിക്കരുത്. പാവപ്പെട്ടവരെ നോക്കണം. അവരെ തിരിച്ചറിയണം. എന്ത് വന്നാലും അവരുടെ കാര്യങ്ങള്‍ പോയി അന്വേഷിക്കണം. സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ അവരിലേക്ക് എത്തണം. പണക്കാരെ അല്ല, ദരിദ്രരെ നോക്കണം. അതാണ് പ്രധാന ആവശ്യം”, മറിയക്കുട്ടി റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ക്ഷേമ പെന്‍ഷന്‍ മുടങ്ങിയതിനെതിരെ അടിമാലിയില്‍ പിച്ചച്ചട്ടിയെടുത്ത് നടത്തിയ പ്രതിഷേധത്തോടെ മറിയക്കുട്ടി വാര്‍ത്തകളില്‍ നിറയുന്നത്. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിനേയും മുഖ്യമന്ത്രി പിണറായി വിജയനേയും രൂക്ഷമായി വിമര്‍ശിച്ച്‌ പല തവണ മറിയക്കുട്ടി രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസ് അടക്കമുളള പ്രതിപക്ഷ പാര്‍ട്ടികള്‍ മറിയക്കുട്ടിയെ പിന്തുണച്ചും രംഗത്ത് വന്നു.

സുരേഷ് ഗോപി നേരിട്ട് എത്തി മറിയക്കുട്ടിയെ കാണുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെ കോണ്‍ഗ്രസിന്റെ പ്രതിഷേധ വേദികളില്‍ മറിയക്കുട്ടി സാന്നിധ്യമായി മാറുകയും ചെയ്തു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് എതിരെ മറിയക്കുട്ടി പ്രചാരണത്തിനും ഇറങ്ങിയിരുന്നു. സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടിക്ക് കെപിസിസിയാണ് വീട് വെച്ച്‌ നല്‍കിയത്.