
സൈബര്‍ അധിക്ഷേപം; ഉമ്മൻ ചാണ്ടിയുടെ മകള്‍ മറിയ ഉമ്മന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു
സ്വന്തം ലേഖകൻ
തിരുവനന്തപുരം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സമയത്ത് ഉമ്മൻ ചാണ്ടിയുടെ മകൾക്കും കുടുംബത്തിനും എതിരെ ഉയര്‍ന്ന സൈബര്‍ അധിക്ഷേപത്തിൽ മറിയ ഉമ്മൻ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുത്തു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈംഗികാധിക്ഷേപം എന്നീ വകുപ്പുകളിലാണ് പൂജപ്പുര പൊലീസ് കേസെടുത്തത്.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ തനിക്കെതിരെ വ്യാപകമായി സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നടക്കുന്നതായും ഇതിനു പിന്നില്‍ സിപിഎം സൈബര്‍ സംഘങ്ങളാണെന്നും മറിയ പരാതിയില്‍ ആരോപിച്ചിരുന്നു.
നേരത്തെ ഉമ്മൻ ചാണ്ടിയുടെ ഇളയ മകള്‍ അച്ചു ഉമ്മനും സൈബര്‍ ആക്രമണത്തിനെതിരെ പോലീസിൽ പരാതി നല്‍കിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സമയത്തായിരുന്നു അച്ചു ഉമ്മൻ പരാതി നല്‍കിയത്. ഈ പരാതിയിന്മേല്‍ കേസ് എടുത്ത അന്വേഷണം പുരോഗമിക്കുകയാണ്.
സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പോസ്റ്റിട്ടതിനാണ് അച്ചുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തത്.