video
play-sharp-fill
വീണ്ടും കൊച്ചിയിൽ സുരക്ഷ വീഴ്ച: ഫ്ലവർ ഷോയിൽ പലകയിൽ തെന്നി വീണ് വീട്ടമ്മയ്ക്ക് പരിക്ക്, സംഘാടകർക്കെതിരെ യുവതിയുടെ ഭർത്താവ്

വീണ്ടും കൊച്ചിയിൽ സുരക്ഷ വീഴ്ച: ഫ്ലവർ ഷോയിൽ പലകയിൽ തെന്നി വീണ് വീട്ടമ്മയ്ക്ക് പരിക്ക്, സംഘാടകർക്കെതിരെ യുവതിയുടെ ഭർത്താവ്

 

കൊച്ചി: മറൈൻഡ്രൈവിൽ ഫ്ലവർഷോയ്ക്കിടെ പലകയിൽ തെന്നിവീണ് വീട്ടമ്മയ്ക്ക് പരിക്ക്. കടവന്ത്ര സ്വദേശിനി ബിന്ദു ജോസിനാണ് പരിക്കേറ്റത്. അപകടത്തിൽ യുവതിയുടെ കൈ ഒടിഞ്ഞു.

 

ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. ഫ്ലവർഷോയ്ക്കിടെ യുവതി പ്ലൈവുഡ് പലകയിൽ തെന്നി വീഴുകയായിരുന്നു. ഫ്ലവർഷോ നടക്കുന്ന സ്ഥലത്ത് വെള്ളം വീണ് ചെളി നിറഞ്ഞിരുന്നതിനാൽ അതിന് മുകളിൽ പ്ലൈവുഡ് പലകകൾ സ്ഥാപിച്ചിരുന്നു. ഇതാണ് അപകടത്തിനിടയാക്കി.

 

കൈയ്ക്ക് പരിക്കേറ്റ യുവതിയെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിന് കാരണം സംഘാടകരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്‌ചയാണെന്നാണ് ഭർത്താവ് ജോസ് ആരോപിക്കുന്നത്. ആംബുലൻസ് സഹായം തേടിയെങ്കിലും അവിടെ അത്തരത്തിലുള്ള സേവനം ലഭ്യമായിരുന്നില്ലെന്നും ഭർത്താവ് പറഞ്ഞു. സംഭവത്തിൽ ജി.സി.ഡി.എ സെക്രട്ടറിക്കും ജില്ലാ കളക്ടർക്കും കുടുംബം പരാതി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group