play-sharp-fill
വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; പതിമൂന്ന് പവൻ തട്ടിയെടുത്തു: കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ പീരുമേട് സ്വദേശിയ്ക്ക് ജീവപര്യന്തം കഠിന തടവ്

വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു; പതിമൂന്ന് പവൻ തട്ടിയെടുത്തു: കോട്ടയം സ്വദേശിനിയെ പീഡിപ്പിച്ച കേസിൽ പീരുമേട് സ്വദേശിയ്ക്ക് ജീവപര്യന്തം കഠിന തടവ്

ക്രൈം ഡെസ്ക്

കോട്ടയം: വിവാഹ വാഗ്ദാനം നൽകി യുവതിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവ്. ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി നഷ്ടപരിഹാരമായി ഇരയ്ക്ക് അരലക്ഷം രൂപ നൽകണമെന്നും കോടതി വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ ആറ് മാസം തടവ് അനുഭവിക്കണം.


ഇടുക്കി പീരുമേട് വണ്ടിപ്പെരിയാർ പുതുവേലിൽ വീട്ടിൽ രാമചന്ദ്രനെ(35) യാണ് അഡീഷണൽ സെഷൻസ് കോടതി നാല് ജഡ്ജി വി.ബി സുജയമ്മ ശിക്ഷിച്ചത്. 2012 ൽ വിവാഹ നിശ്ചയം നടത്തിയ ശേഷം ഇരയായ യുവതിയെ പ്രതി വിവിധ സ്ഥലങ്ങളിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ കോട്ടയത്തെ വീട്ടിൽ വച്ച് 2012 മെയ് 28 നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം. തുടർന്ന് പ്രതിയുടെ സഹോദരിയുടെ വിവാഹത്തിന് സമ്മാനമായി നൽകാനെന്ന പേരിൽ പത്ത് പവൻ സ്വർണം വാങ്ങിയെടുത്തു. തുടർന്ന് , യുവതിയെയുമായി പീരുമേട്ടിലേയ്ക്ക് പോയി. ഇവിടെ വച്ച് യുവതിയുടെ മൂന്ന് പവനോളം തൂക്കം വരുന്ന സ്വർണാഭരണങ്ങൾ പ്രതി തട്ടിയെടുത്തു.

തുടർന്ന്, വിവാഹത്തിൽ നിന്നും പ്രതി പിന്മാറുകയാണ് എന്ന സൂചന ലഭിച്ചതോടെ പെൺകുട്ടിയും മാതാപിതാക്കളും ചേർന്ന് പൊലീസിൽ പരാതി നൽകി. ഈസ്റ്റ് സി ഐ ആയിരുന്ന എ.ജെ തോമസാണ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബലാത്സംഗത്തിന് പ്രതിയ്ക്ക് ജീവപര്യന്തം കഠിന തടവാണ് വിധിച്ചത്. പീഡനക്കേസിൽ അപൂർവമായാണ് പ്രതിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി പ്രോസിക്യൂട്ടർ അഡ്വ.ഗിരിജ ബിജു ഹാജരായി.