
വണ്ടിപ്പെരിയാറിൽ വൻ കഞ്ചാവ് വേട്ട; പ്രതിയെ കുടുക്കിയത് പൊലീസിന്റെ വിദഗ്ധ ഓപ്പറേഷൻ
സ്വന്തം ലേഖകൻ
ഇടുക്കി: വണ്ടിപ്പെരിയാറിൽ വൻ കഞ്ചാവ് വേട്ട. കഞ്ചാവുമായി വന്ന പെരിയ സ്വാമി എന്നയാളെ മ്ലാമല പൂണ്ടികുളം ഭാഗത്ത് നിന്നാണ് വണ്ടിപെരിയാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളെ പീരുമേട് കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി യു. കുര്യാക്കോസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പീരുമേട് ഡിവൈഎസ്പി ജെ കുര്യാക്കോസിന്റെ നിർദ്ദേശാനുസരണം വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ ജെ മാമന്റെ നേതൃത്വത്തിൽ എസ് ഐ സൈദ് മുഹമ്മദ് എ എസ് ഐ നാസർ സിവിൽ പോലീസ് ഓഫീസർമാരായ അജീഷ്, എ സക്കി മുത്തു, സതീഷ് ചന്ദ്രൻ മഹേന്ദ്രൻ ശ്രീരാജ്. ടോം, അനൂപ് ഡാൻ സാഫ് അംഗങ്ങളായ ജോഷി, മഹേശ്വരൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Third Eye News Live
0