കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെ മദ്ധ്യപ്രദേശ് സ്വദേശി എക്സൈസിന്റെ പിടിയിൽ; ഇയാളിൽ നിന്ന് 1.575 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു

Spread the love

കൊല്ലം: കൊല്ലത്ത് കഞ്ചാവുമായി മദ്ധ്യപ്രദേശ് സ്വദേശി പിടിയിൽ. പത്തനാപുരത്തു നിന്നാണ് 32കാരനായ ജയ് കരൺ സിംഗിനെ എക്സൈസ് ഉദ്യോഗസ്ഥർ പിടികൂടുന്നത്.

മദ്ധ്യപ്രദേശിലെ കനാവർ സ്വദേശിയായ ഇയാൾ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതിനിടെയാണ് പിടിയിലായത്. ഇയാളിൽ നിന്ന് 1.575 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

പത്തനാപുരം എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ജി പ്രശാന്തും സംഘവും ചേർന്നാണ് കേസ് കണ്ടെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഘത്തിൽ എക്സൈസ് ഇൻസ്‌പെക്ടർ ജിഞ്ചു ഡി.എസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ സജി, അനീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അനിൽ, അരുൺ, സുജിൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലതീഷ് എന്നിവരുമുണ്ടായിരുന്നു.