
കോയമ്പത്തൂർ: ഭർത്താവ് മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം ദിവസങ്ങൾ വീട്ടിൽ താമസിച്ച് സ്ത്രീ.
കോയമ്പത്തൂർ ഉക്കടം ഗാന്ധി നഗറിലാണ് സംഭവം. അബ്‌ദുൾ ജാഫർ എന്ന 48കാരൻ ആണ് മരിച്ചത്. വീട്ടിൽനിന്ന് ദുർഗന്ധം ഉയരുന്നതായുള്ള അയൽവാസികളുടെ പരാതിയെ തുടർന്ന്, മകൻ നടത്തിയ പരിശോധനയിൽ ആണ് മരണവിവരം അറിഞ്ഞത്.
മൃതദേഹത്തിന് 4 ദിവസത്തെ പഴക്കമുണ്ടെന്ന് കരുതുന്നതായി പോലീസ് അറിയിച്ചു. ജബ്ബാറിന്റെ ഭാര്യക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായി മകൻ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്യപാനിയായ ജബ്ബാർ ജോലിക്കൊന്നും പോകാതെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്നു പതിവെന്നും മകൻ പറഞ്ഞു. ബിഗ് ബസാർ സ്ട്രീറ്റ്
പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോയമ്പത്തൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്.