കുട്ടിക്കാനം മരിയൻ കോളജിൽ ഫെബ്രുവരി 6,7,8 തീയതികളിൽ സഹ്യ 24 ദി മരിയൻ ഫെസ്റ്റ്:

Spread the love

 

സ്വന്തം ലേഖകൻ

കോട്ടയം: കുട്ടിക്കാനം മരിയൻ കോളജിലെ വിവിധ പഠന വകുപ്പകളുടെ നേതൃത്വത്തിൽ ഫെബ്രുവരി6,7,8 തീയതികളിൽ സഹ്യ 24 ദി മരിയൻ ഫെസ്റ്റ് സംഘടിപ്പിക്കും. സംസ്ഥാനത്തെ വിവിധ കോളജുകളിലെ വിദ്യാർത്ഥികൾ ഒത്തുചേരാനും അറിവ് പങ്കിടാനും അവസരം ഒരുക്കുവാനും വിവിധ മത്സരങ്ങളിൽ പങ്കെടുക്കാനും വേദിയൊരുക്കുന്നു. 21ഓഫ് ലൈൻ മത്സരങ്ങളും 9 ഓൺലൈൻ മത്സരങ്ങളുമാണ് ഫെസ്റ്റിൽ സംഘടിപ്പിക്കുന്നത്.

കമ്മ്യൂണിറ്റി ഫെസ്റ്റാണ് പ്രധാന ആകർഷണം. ഫെബ്രുവരി 6 – ന് രാവിലെ 10 – ന് പ്രശസ്ത സംഗീത സംവിധായകൻ അലക്സ് പോൾ ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. കോഴിമല രാജാവ് രാജൻ രാജമന്നാൻ വിശിഷ്ടാതിഥി ആയിരിക്കും. ഇടുക്കി ജില്ലയുടെ വൈവിധ്യം ഉയർത്തി കാണിക്കുന്ന മേള എന്ന സവിശേഷതയും മരിയൻ കോളജും കമ്മ്യൂണിറ്റിയും തമ്മിലുള്ള സമഗ്രമായ സമന്വയവുമാണ് സഹ്യ 24 എന്ന ഫെസ്റ്റിലൂടെ സാദ്ധ്യമാകുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു..

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അക്കാദമിക് മത്സരങ്ങൾക്കപ്പുറം സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കാൻ വിദ്യാർത്ഥികളെ പങ്കാളികളാക്കുവാനും ഫെസ്റ്റ് ലക്ഷ്യമിടുന്നു. മെഗാ ക്ലീനിംഗ് ഡ്രൈവ്

,കാൻസർ രോഗ നിർണയ ക്യാമ്പ്, കാർഷിക ക്ലിനിക്ക് , സഹ്യ സാഹിതി, നാടോത്സവം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുന്നതാണ് ഫെസ്റ്റ് .കോളജ് പ്രിൻസിപ്പൽ പ്രഫ. ഡോ. അജിമോൻ ജോർജ്, കോർഡിനേറ്റർ അലൻ കുര്യാക്കോസ്, ഡോ.ഹരി ആർ.എസ്,പബ്ലിസിറ്റി കോർഡിനേറ്റർ രതീഷ് കുമാർ പി, അലൻ ഷാജി , ഷേബ ബന്നി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.