
ഡൽഹി: മാര്‍ച്ച് 29ന് ഭൂമി വീണ്ടുമൊരു സൂര്യഗ്രഹണത്തിന് സാക്ഷിയാവുന്നു. ഇത്തവണ ഭാഗിക സൂര്യഗ്രഹണമാണുണ്ടാവുക. അതായത് ചന്ദ്രന് സൂര്യന്റെ ഒരു ഭാഗം മാത്രം മറയ്ക്കും.
ആകെ നാല് മണിക്കൂര്‍ നേരമാണ് ഗ്രഹണം നടക്കുക.
മാര്‍ച്ച് 29 ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 2.20 നാണ് സൂര്യഗ്രഹണം ആരംഭിക്കുക. വൈകീട്ട് 4.17 ആവുമ്പോഴേക്കും അത് പൂര്ണതയിലെത്തും. 6.13 ആവുമ്പോഴേക്കും ഗ്രഹണം അവസാനിക്കും.
ഇരട്ടസൂര്യോദയ ഗ്രഹണം എന്ന അപൂര്‍വ പ്രതിഭാസമാണ് ഇത്തവണത്തെ സവിശേഷത.
അതായത് വിവിധ രാജ്യങ്ങളില്‍ സൂര്യോദയത്തിനൊപ്പം തന്നെയാണ് ഗ്രഹണം സംഭവിക്കുക. ഈ സമയം ചന്ദ്രന്റെ നിഴലില്‍ ചന്ദ്രക്കലയുടെ ആകൃതിയിലേക്ക് മാറിയ സൂര്യന്റെ രണ്ടറ്റങ്ങള്‍ കിഴക്കന്‍ ചക്രവാളത്തില്‍ രണ്ട് കൊമ്പുകള്‍ കണക്കെയാണ് ദൃശ്യമാകുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതിനാലാണ് ഈ പ്രതിഭാസത്തെ ഇരട്ടസൂര്യോദയ ഗ്രഹണം എന്ന് വിളിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തവണത്തെ സൂര്യഗ്രഹണം ദൃശ്യമാകുമെങ്കിലും ഇന്ത്യയില്‍ നിന്ന് കാണില്ല.
യുഎസ്, കാനഡ, ഗ്രീന്‍ലാന്‍ഡ്, ഐസ് ലാന്‍ഡ് എന്നിവിടങ്ങളില്‍ നിന്ന് സൂര്യഗ്രഹണം കാണാനാവും. ഇന്ത്യയിലുള്ളവർക്കായി തത്സമയ സംപ്രേഷണവും ഉണ്ടാവും.