
താലൂക്ക് പ്രതിനിധി സമ്മേളനം മാർച്ച് 17 ന്
സ്വന്തം ലേഖകൻ
കോട്ടയം: ഹിന്ദു ഐക്യവേദി താലൂക്ക് പ്രതിനിധി സമ്മേളനം മാർച്ച് 17 ന് നടക്കും. കോട്ടയം താലൂക്ക് പ്രതിനിധി സമ്മേളനം ഉച്ചകഴിഞ്ഞ് 2 മണിക്ക് തിരുനക്കര സ്വാമിയാർ മഠത്തിൽ വച്ച് ശബരി ധർമ്മസഭ കൺവീനർ ശങ്കർ സ്വാമി ഉദ്ഘാടനം ചെയ്യും.സംസ്ഥാന വൈസ് പ്രസിഡൻറ് പി.എസ്.പ്രസാദ്, സംസ്ഥാന സെക്രട്ടറി കെ.പി സുരേഷ് ,ജില്ലാ സെക്രട്ടറി രാജേഷ് നട്ടാശ്ശേരി എന്നിവർ പ്രസംഗിക്കും. ചങ്ങനാശ്ശേരി താലൂക്ക് സമ്മേളനം നെത്തല്ലൂർ ഏകാത്മത കേന്ദ്രത്തിൽ 2.30 നു തന്ത്രി മുഖ്യൻ മധു ദേവാനന്ദ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് പി.ആർ.ശിവരാജൻ, ജില്ലാ ഉപാദ്ധ്യക്ഷൻ റ്റി.ഹരിലാൽ പ്രസംഗിക്കും. കാഞ്ഞിരപ്പള്ളി താലൂക്ക് സമ്മേളനം പൊൻകുന്നം ഹിൽഡാ ഓഡിേറ്റാറിയത്തിൽ 3 മണിക്ക് ഹിന്ദു ഐക്യവേദി സംസ്ഥാന ജന.സെക്രട്ടി ഇ.എസ്.ബിജു ഉദ്ഘാടനം ചെയ്യും.സംസ്ഥാന സമിതി അംഗം ആർ.എസ്.അജിത്. ജില്ലാ പ്രസിഡന്റ് വി.മുരളീധരൻ എന്നിവർ പങ്കെടുക്കും.