video
play-sharp-fill

ബിഷപ്പിനെതിരെ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം;  പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി; നിരവധിയാളുകള്‍ക്ക് പരിക്ക്

ബിഷപ്പിനെതിരെ നടന്ന മാര്‍ച്ചില്‍ സംഘര്‍ഷം; പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി; നിരവധിയാളുകള്‍ക്ക് പരിക്ക്

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സിഎസ്.ഐ സഭാ മോഡറേറ്റര്‍ ബിഷപ് ധര്‍മരാജ് റസാലത്തിനെതിരെ നന്ദാവനത്ത് ഒരു വിഭാഗം വിശ്വാസികള്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്തമായി.

ബിഷപ്പ് ധര്‍മ്മരാജ് റസാലത്തെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ മാര്‍ച്ചാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
പ്രതിഷേധക്കാരും പൊലീസും തമ്മില്‍ നടന്ന ഏറ്റുമുട്ടലില്‍ നിരവധിയാളുകള്‍ക്ക് പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാരക്കോണം മെഡിക്കല്‍ കോളേജ് കോഴ കേസില്‍ ധര്‍മരാജ് റസാലത്തിനെ കൊച്ചിയില്‍ കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. യു.കെയിലേക്ക് പോകാനായി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയെങ്കിലും ബിഷപ് ധര്‍മരാജ് റസാലത്തെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു.

ഇ.ഡിയുടെ നിര്‍ദ്ദേശാനുസരണം ആയിരുന്നു ഇത്. വിദേശത്ത് പോകരുതെന്ന് ബിഷപ്പിന് എന്‍ഫോഴ്സ്‌മെന്റ് നിര്‍ദേശം നല്‍കിയിരുന്നു.
കാരക്കോണം മെഡിക്കല്‍ കോളേജില്‍ തലവരിപ്പണം വാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച്‌ കള്ളപ്പണം വെളുപ്പിച്ചെന്നടതക്കമുള്ള കേസിലാണ് ഇ.ഡി ബിഷപ്പിനെ ചോദ്യം ചെയ്തത്. ബിഷപ്പ് സ്ഥാനത്ത് നിന്ന് സ്വയം മാറിനില്‍ക്കണമെന്ന ആവശ്യവുമായി മുന്നോട്ട് പോകാനാണ് വിമതപക്ഷത്തിന്റെ തീരുമാനം.