video
play-sharp-fill
മറയൂർ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിന്റെ മൃതദേഹം; മരിച്ചത് ഡിപ്പോയിലെ ഡ്രൈവറായ കർണാടക സ്വദേശി‌; മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

മറയൂർ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവിന്റെ മൃതദേഹം; മരിച്ചത് ഡിപ്പോയിലെ ഡ്രൈവറായ കർണാടക സ്വദേശി‌; മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ

മൂന്നാർ: മറയൂർ സി പി എം ഏരിയാ കമ്മറ്റി ഓഫീസിനും സമീപത്തെ ഷോപ്പിങ് കോംപ്ലക്‌സിനും ഇടയിൽ യുവാവിന്റെ മൃതദേഹം. കർണ്ണാടക സ്വദേശി രാജ് ഗൗഡ (43 )യാണ് മരിച്ചത്. മറയൂർ ചന്ദന ഡിപ്പോയിൽ നിന്നും ചന്ദനം കൊണ്ടുപോകാനെത്തിയ മൈസൂർ സാന്റൽ കമ്പിനി വാഹനത്തിന്റെ ഡ്രൈവറാണ് രാജ് ഗൗഡ .

ഇന്നലെ രാത്രി മൃതദേഹം കാണപ്പെട്ടതിന് സമീപത്തെ ഹോട്ടലിൽ ഇയാളും ഒപ്പമെത്തിയ രണ്ടു പേരും ഭക്ഷണ കഴിച്ചതായി സി സി ടി വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.

സി പി എം ഓഫീസിനോട് ചേർന്നുള്ള ഗോവണിപ്പടി വഴി വാർക്ക പുറത്തെത്തി ഷോപ്പിങ് കോംപ്ലക്‌സിന്റെ രണ്ടാം നിലയിലേയ്ക്ക് കയറാൻ ശ്രമിച്ചപ്പോൾ നിലം പതിച്ചതാവാം എന്നാണ് പ്രാഥമിക നിഗമനം. മറയൂർ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു വരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ കൂടെ എത്തിയവരിൽ നിന്നും പൊലീസ് വിവരങ്ങൾ ശേഖരിച്ചു വരുന്നു. രാജ ഗൗഡയ്ക്ക് മറയൂരിൽ പരിചയക്കാരില്ലന്നാണ് സൂചന. ഈ സാഹചര്യത്തിൽ ഇയാൾ പാർട്ടി ഓഫീസിന് മുകളിൽ കയറിയതും അടുത്തെ കെട്ടിടത്തിലേയ്ക്ക് കയറാൻ ശ്രമിച്ചതിലും ദുരൂഹതയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം.