മാർ അപ്രേം അവാർഡ് അജു വർഗീസിന് : ഫെബ്രു: 16 – ന് തോട്ടയ്ക്കാട്ട് മാർ അപ്രേം ഓർത്തഡോക്സ് പള്ളിയിൽ അവാർഡ് സമ്മാനിക്കും:

Spread the love

 

സ്വന്തം ലേഖകൻ
കോട്ടയം: തോട്ടയ്ക്കാട് മാർ അപ്രേം ഓർത്തഡോക്സ് പള്ളി ഏർപ്പെടുത്തിയിരിക്കുന്ന മാർ അപ്രേം അവാർഡിന് ചലച്ചിത്ര അഭിനേതാവും നിർമ്മാതാവും ആയ അജു വർഗീസ് അർഹനായി.

മാർ അപ്രേമിൻ്റെ ഓർമ്മപെരുന്നാളിനോടനുബന്ധിച്ച് ഏർപെടുത്തിയിട്ടുള്ള ഈ അവാർഡ് സംഗീത , സാഹിത്യ, കലാ മേഖലകളിലെ മികച്ച വ്യക്തിത്വങ്ങൾക്കാണ് നൽകുന്നത്.

ഫെബ്രുവരി 16 ന് വൈകിട്ട് 7 മണിക്ക് പള്ളി അങ്കണത്തിൽ ഓർത്തഡോക്സ് സഭാ സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡോ.തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ അവാർഡ് സമ്മാനിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group