
കുമരകം: കേരളത്തിലെ ദുരിത പൂർണ്ണമായ മനുഷ്യ ജീവിത ഭൂതകാലത്ത് നിന്നും ഇന്ന് നാം നേടിയിട്ടുള്ള ജീവിത സാഹചര്യങ്ങളെക്കുറിച്ചുള്ള ഒരോർമ്മപ്പെടുത്തലുമായി കലാ സാംസ്കാരിക പരിപാടി എത്തുന്നു.
ഇന്നു വൈകുന്നേരം അഞ്ചിന് കുമരകം പഞ്ചായത്ത് ഓഫീസിന് സമീപമുള്ള മൈതാനിയിൽ പുരോഗമന കലാസാഹിത്യ സംഘം കുമരകം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ “മറന്നു പോയ ഇന്നലെകൾ” എന്ന പേരിൽ കലാ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു.
പുരോഗമന കലാസാഹിത്യ സംഘം ജില്ലാ ട്രഷറാർ വീ.ജി ശിവദാസ് കലാക്ഷേത്രയുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം സംസ്ഥാന കമ്മറ്റി അംഗം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അഡ്വ.അംബരീഷ്. ജി. വാസു ഉദ്ഘാടനം ചെയ്യും. മറ്റ് പ്രമുഖ നേതാക്കളും പങ്കെടുക്കും. തുടർന്ന് പ്രമുഖരായ ഗായകർ അവതരിപ്പിക്കുന്ന വിപ്ലവ ഗാനമേളയും അരങ്ങേറും.



