
പാലാ : മരങ്ങാട്ടുപിള്ളി മൃഗാശുപത്രിയില്‍ വെറ്ററിനറി സർജറി യൂണിറ്റ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവേല്‍ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ പാലോലില്‍ അദ്ധ്യക്ഷത വഹിച്ചു. എല്ലാ തിങ്കളാഴ്ചകളിലും യൂണിറ്റ് പ്രവർത്തിക്കും. വളർത്തുമൃഗങ്ങള്‍ക്കുള്ള വന്ധ്യംകരണം
ഉള്‍പ്പെടെയുള്ള ശസ്ത്രക്രിയകള്‍ സർക്കാർ നിശ്ചയിച്ച ഫീസില്‍ നടത്തും. മൃഗാശുപത്രിയില്‍ നേരിട്ടെത്തിയോ 1962 എന്ന ടോള്‍ ഫീ നമ്പറിലൂടെയോ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ശസ്ത്രക്രിയകള്‍ മുൻകൂട്ടി ബുക്ക് ചെയ്യാം. പാലാ, വാഴൂർ, കോടിമത എന്നിവടങ്ങളിലും വെറ്ററിനറി സർജറി യൂണിറ്റുകള്‍ പ്രവർത്തിക്കുന്നുണ്ട്. മാഞ്ഞൂർ,
കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളില്‍ ഉടൻ ആരംഭിക്കും. രണ്ട് ഡോക്ടർമാരും ഡ്രൈവർ കം അറ്റൻഡന്റും ഉള്‍പ്പെടുന്നതാണ് സർജറി യൂണിറ്റ്.