ഗുരുതരാവസ്ഥയിലായ ശ്രീനിവാസൻ മരിച്ചു എന്ന വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ കുറിച്ച് അദ്ദേഹം പറഞ്ഞത് “തന്നെയും ചിലർ വിളിച്ചു ചോദിച്ചു എപ്പഴാ മരിച്ചതെന്ന്”: ആളുകള്‍ സ്‌നേഹത്തോടെ തരുന്നതെല്ലാം കൈയ്യോടെ വാങ്ങിച്ചോളാനായിരുന്നു അദ്ദേഹം സുഹൃത്തിനോട് പറഞ്ഞത്.

Spread the love

കൊച്ചി: ശ്രീനിവാസൻ അതീവ ഗുരുതരാവസ്ഥയിലാണ് അദ്ദേഹം മരിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടുകള്‍ സോഷ്യല്‍മീഡിയയിലൂടെ ഒരു കാലത്ത് പ്രചരിച്ചിരുന്നു. നർമ്മം കലർത്തിയായിരുന്നു അദ്ദേഹം തന്റെ മരണവാർത്തയെക്കുറിച്ച്‌ പ്രതികരിച്ചത്.

video
play-sharp-fill

മരിച്ചുവെന്ന് കേട്ടെന്ന് പറഞ്ഞ് പലരും തന്നെ വിളിച്ചിരുന്നുവെന്നായിരുന്നു ശ്രീനിവാസൻ പ്രതികരിച്ചത്. ആളുകള്‍ സ്‌നേഹത്തോടെ തരുന്നതെല്ലാം കൈയ്യോടെ വാങ്ങിച്ചോളാനായിരുന്നു അദ്ദേഹം സുഹൃത്തിനോട് പറഞ്ഞത്.
അച്ഛന്റെ ആരോഗ്യാവസ്ഥ പഴയത് പോലെയാവാൻ സമയമെടുക്കും. മരുന്ന് കഴിക്കാനൊക്കെ മടിയാണ്.

നിർബന്ധിച്ച്‌ കഴിപ്പിക്കുകയാണ് ചെയ്യുന്നത്. അച്ഛനൊപ്പം ആശുപത്രിയിലുണ്ടായിരുന്ന സമയത്തായിരുന്നു ആദരാഞ്ജലി പോസ്റ്റുകള്‍ കണ്ടതെന്നും ആ സമയത്ത് പ്രതികരിക്കണമെന്ന് തോന്നിയില്ലെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്. അച്ഛന്റെ കാര്യങ്ങളിലായിരുന്നു എല്ലാവരും ശ്രദ്ധിച്ചതെന്നുമായിരുന്നു ധ്യാൻ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അന്തരിച്ച നടൻ ശ്രീനിവാന്റെ മൃതദേഹം ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നുമുതല്‍ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദർശനത്തിനുവെക്കും. വൈകീട്ട് മൂന്നുവരെ പൊതുജനങ്ങള്‍ക്ക് അന്ത്യാഞ്ജലി അർപ്പിക്കാം. സംസ്‌കാരം ഞായറാഴ്ച രാവിലെ 10 മണിക്ക് കണ്ടനാട്ടെ വീട്ടുവളപ്പില്‍.മൃതദേഹം ഉദയംപേരൂർ കണ്ടനാട്ടെ വീട്ടിലെത്തിച്ചു. രാവിലെ 8.30-ഓടെയായിരുന്നു അന്ത്യം.

ഡയാലിസിസിനായി സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസംമുട്ടലുണ്ടായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെവെച്ച്‌ മരണം സ്ഥിരീകരിച്ചു. ഭാര്യ വിമല ഉള്‍പ്പെടെ മരണസമയത്ത് ഒപ്പമുണ്ടായിരുന്നു.