മരണക്കിണർ റാപ്പുമായി ഹനുമാൻകൈൻഡ്:യുട്യൂബിൽ 2 കോടി പ്രേക്ഷകർ

Spread the love

കോട്ടയം: ഹനുമാൻകൈൻഡ്എന്നറിയപ്പെടുന്ന പൊന്നാനിക്കാരൻ സൂരജ് ചെറുകാട്ട് മരണക്കിണറിൽ ഓടുന്ന ബൈക്കിലും കാറിലും ലൈവ് സ്‌റ്റണ്ട് നടത്തി ചിത്രീ കരിച്ച ‘ബിഗ് ഡോഗ്സ്’ (Big Dawgs) എന്ന റാപ് സോങ് ആഗോളഹിറ്റ് . ചുരുങ്ങിയ ദിവസത്തിനുള്ളിൽ പ്രേക്ഷകർ 2 കോടിക്കടുത്ത്. യുട്യൂബ് ട്രെൻ
ഡിങ് ലിസ്റ്റിൽ ഇടം.

‘ഗോ ടു സ്ലീപ്പ്’, ‘റഷ് അവർ’, ‘ ലൈൻ’ തുടങ്ങിയവയാണ് 31കാരനായ സൂരജിന്റെ മറ്റ് സൃഷ്‌ടികൾ കൽമി റെഡ്‌ഡിയാണ് ബിഗ്
ഡോഗ്‌സിന്റെ നിർമാതാവ്.

ബി ജോയ് ഷെട്ടിയുടെ സംവിധാ നം. ശക്തിയുടെ പ്രതീകമായാണ് ‘ഹനുമാൻകൈൻഡ്’ എന്ന പേര് തെരഞ്ഞെടുത്തതെന്നു സൂരജ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനിച്ചത് കേരളത്തിലാണെങ്കിലും പിതാവിന്റെ ജോലിമൂലം ആഫ്രിക്കയിലും യുഎസിലും യുഎഇയിലുമാണു വളർന്നത്. പരമ്പരാഗത ഇന്ത്യൻ സംഗീത ത്തെ ഇംഗ്ലിഷ് റാപ്പുമായി സമ ന്വയിപ്പിച്ചതാണു സൂരജിന്റെ ശൈലി, ‘സൗത്ത്ക്സൈഡ്’ എന്ന ഗാനത്തിൽ റാപ്പിനൊപ്പം തബലയും ഉപയോഗിച്ചിരുന്നു.