അശ്രദ്ധമായി മരം വെട്ടിയിട്ടത് ഓട്ടോയ്ക്ക് മുകളിൽ വീണു: യാത്രക്കാർക്ക് പരിക്ക്: അപകടം കുടയംപടി- പരിപ്പ് റോഡിൽ കല്ലുമടയിൽ

Spread the love

അയ്മനം : പൊതു റോഡിനു സമീപത്തെ മരം അശ്രദ്ധമായി വെട്ടിയിട്ടു. വീണത് അതുവഴി വന്ന

ഓട്ടോയ്ക്ക് മുകളിലേക്ക്. ഓട്ടോ യാത്രക്കാർക് പരിക്കേറ്റു. ഓട്ടോയും തകർന്നു

നൂറ് കണക്കിന് വാഹനങ്ങളും, കാൽ നട യാത്രികരും സഞ്ചരിക്കുന്ന കുടയംപടി- പരിപ്പ്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

റോഡിൽ കല്ലുമട ഭാഗത്ത് യാതൊരു സുരക്ഷാ മുന്നറിയിപ്പും ഇല്ലാതെ മരം വെട്ടിയിട്ടതാണ്

അപകടത്തിന് കാരണം. വെട്ടിയിട്ട മരം യാത്രക്കാരുമായി വന്ന ഓട്ടോറിക്ഷയ്ക്ക് മേൽ പതിച്ച്

യാത്രക്കാർക്ക് ഗുരുതരമായി പരുക്കേറ്റ. നാട്ടുകാർ രക്ഷപ്രവർത്തനം നടത്തി പരുക്കേറ്റവരെ

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.