മരം വീണ് വീടു തകർന്നു: നാലംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: സഹായം തേടി വൈക്കം തലയാഴം സ്വദേശി സദാനന്ദനും കുടുംബവും

Spread the love

 

തലയാഴം: മരം വീഴുന്ന ശബ്ദം കേട്ടപ്പോൾ സദാനന്ദൻ ഭാര്യയെയും രണ്ടു മക്കളെയും കൈപിടിച്ച് പുറത്തേക്ക് ഒറ്റയോട്ടം.

തിരിഞ്ഞു നോക്കിയപ്പോൾ കണ്ടത് വീടിനു മുകളിലേക്ക് ഒരു മരം വീഴുന്നതും വീട് തകരുന്നതുമാണ്. തലനാരിഴയ്ക്കാണ് കുടുബം രക്ഷപ്പെട്ടത്.

തലയാഴം വിയറ്റ്നാമിൽ കൊല്ലേരിത്തറ സദാനന്ദൻ്റെ വീടിനു മുകളിലേക്കാണ് മരം കടപുഴകി വീണു വീടിനു നാശം സംഭവിച്ചത്. വീടിനു സമീപത്തുണ്ടായിരുന്ന കിണറിൽ മരം തട്ടി കിണറും തകർന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടസമയത്ത് സദാനന്ദനും ഭാര്യ സോമിനിയും പതിനൊന്നും ആറും വയസുള്ള കൊച്ചുമക്കളും മാത്രമാണ് വീടിനുള്ളിൽ ഉണ്ടായിരുന്നത്.മരം മറിയുന്ന ശബ്ദം കേട്ട് ഇവർ വീടിന് പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.

മരം വീണ് വീടു പൂർണമായി തകർന്നതോടെ വീട് താമസയോഗ്യമല്ലാതായി. വൻ തുക മുടക്കി വീടു പുനർനിർമ്മിക്കാൻ തുച്ഛ വരുമാനമുള്ള സദാനന്ദൻ്റെ കുടുംബത്തിനു ശേഷിയില്ല. വീട് പുനർനിർമ്മിക്കാൻ സർക്കാർ ധനസഹായം നൽകണെമെന്നാണ്നിർധന കുടുംബത്തിന്റെ ആവശ്യം.

ഇപ്പോൾ അയൽവാസിയുടെ വീട്ടിലാണ് താമസം. കുട്ടികളുടെ ബുക്കും പുസ്തകങ്ങളും പഠനോപകരണങ്ങളും നശിച്ചു. എന്തു ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ് കുടുംബം.

.