മരം വീണ് അപകടമുണ്ടാകാൻ ഇടയാക്കരുത്:ചങ്ങനാശേരി ബൈപാസില്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പാലാത്ര ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ പാഴ്മരങ്ങള്‍ വെട്ടിമാറ്റണമെന്ന് ആവശ്യം.

Spread the love

ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസില്‍ റെയില്‍വേ സ്റ്റേഷന്‍ മുതല്‍ പാലാത്ര ജംഗ്ഷന്‍ വരെയുള്ള ഭാഗത്തെ പൊട്ടവാക പോലെയുള്ള പാഴ്മരങ്ങള്‍ വെട്ടിമാറ്റി

യാത്രക്കാര്‍ക്കു സുരക്ഷയൊരുക്കണമെന്നു മുനിസിപ്പല്‍ കൗണ്‍സിലര്‍ എല്‍സമ്മ ജോബ്, വാര്‍ഡ് കണ്‍വീനര്‍ ചാള്‍സ് പാലാത്ര എന്നിവര്‍ കോട്ടയം ജില്ലാ കളക്ടര്‍ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

ഇത്തരം നിരവധി മരങ്ങള്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്നുണ്ടെന്നും അടുത്തിടെ ചില മരങ്ങള്‍ നിലംപൊത്തിയതായും ഇവര്‍ ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശക്തമായ കാറ്റും മഴയും ഉണ്ടാകുന്ന സാഹചര്യത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ എത്രയും വേഗം മുറിച്ചു മാറ്റേണ്ടതാണ്.