പമ്പാ തീരം ഒരുങ്ങി ; കെ എസ് ആ‌ർ ടി സി പ്രത്യേക സർവീസുകൾ ; ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷന് ഇന്ന് തുടക്കം

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: ചരിത്ര പ്രസിദ്ധമായ മാരാമൺ കൺവൻഷന് ഇന്ന് തുടക്കമാകും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപൊലിത്തയാണ് 129 -ാമത് കൺവഷൻ ഉദ്ഘാടനം ചെയ്യും. ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ വിശ്വാസ സംഗമത്തിനായി പമ്പാ തീരം ഒരുങ്ങിക്കഴിഞ്ഞു.

ഫെബ്രുവരി 18 വരെയാണ് മാരാമൺ കൺവൻഷൻ നടക്കുക. ഒരു ലക്ഷത്തിലധികം ആളുകളെ ഉൾക്കൊള്ളാൻ കഴിയുന്ന ഓലപ്പന്തലും മറ്റ് സജ്ജീകരണങ്ങളും തയ്യാറായെന്ന് ഡോ. ഐസക് മാർ പീലക്സിനോസ് എപ്പിസ്കോപ്പ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹരിത പ്രോട്ടോകോൾ പാലിച്ചാണ് കൺവെഷൻ നടത്തുക. യാത്ര സൗകര്യത്തിനായി കെ എസ് ആ‌ർ ടി സി പ്രത്യേക സർവീസുകളും നടത്തും. രാഷ്ട്രീയ സാംസ്ക്കാരിക സമൂഹിക രംഗത്തെ പ്രമുഖർ ഒരാഴ്ച നീളുന്ന കൺവൻഷനിൽ പങ്കെടുക്കും.