
ചരിത്ര പ്രസിദ്ധമായ മരാമണ്‍ കണ്‍വൻഷൻ്റെ 131-ാമത് മഹായോഗം ഫെബ്രുവരി 8 മുതല്‍ 15 വരെ പമ്പാ മണല്‍പ്പുറത്ത്, ഒരുക്കങ്ങള്‍ ആരംഭിച്ചു. മണല്‍പ്പരപ്പിലേക്കുള്ള താത്കാലിക പാലങ്ങളുടെ നിർമ്മാണോദ്ഘാടനം മലങ്കരയുടെ 22-ാം മാർത്തോമ്മായും മലങ്കര മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനുമായ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ നിർവ്വഹിച്ചു.
സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് റൈറ്റ്.റവ. ഡോ.ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്കോപ്പാ അധ്യക്ഷത വഹിച്ചു. സുവിശേഷ പ്രസംഗ സംഘം ജനറല്‍ സെക്രട്ടറി റവ. എബി കെ. ജോഷ്വാ പ്രസംഗിച്ചു.


