ഒടിയൻ വേഷം അഴിച്ചു; ഇനി മരക്കാർ
സ്വന്തം ലേഖകൻ
കൊച്ചി: ഒടിയൻ വേഷം അഴിച്ചു ഇനി മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരക്കാർ അറബിക്കടലിന്റെ സിംഹം’.ലൊക്കേഷൻ ചിത്രങ്ങൾ പുറത്തിറങ്ങി. പ്രിയദർശൻ തന്നെയാണ് ചിത്രങ്ങൾ പുറത്ത് വിട്ടിരിക്കുന്നത്. മരയ്ക്കാറായി വേഷമിട്ടു നിൽകുന്ന മോഹൻലാലാണ് ചിത്രങ്ങളിൽ. ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ ഹൈദരാബാദ് രാമോജി റാവു ഫിലിം സിറ്റിയിലാണ് ഷൂട്ട് ചെയ്യുന്നത്. ഊട്ടി, രാമേശ്വരം എന്നിവയാണ് മറ്റു ലൊക്കേഷനുകൾ.
മധു, പ്രണവ് മോഹൻലാൽ, അർജുൻ സാർജ, സുനിൽ ഷെട്ടി, മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ തുടങ്ങി വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.
സൗത്ത് ഇന്ത്യയിലെയും ബോളിവുഡിലെയും താരങ്ങളും ബ്രിട്ടീഷ്, ചൈനീസ് നടീനടന്മാരും ചിത്രത്തിലുണ്ടാവും. മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തിക്കും. ചരിത്രം രേഖപ്പെടുത്തുന്ന നാല് മരയ്ക്കാർമാരിൽ നാലാമൻറെ കഥയാണ് ‘മരക്കാർ അറബിക്കടലിൻറെ സിംഹം’ എന്ന ചിത്രത്തിൻറെ പ്രമേയം. ആശിർവാദ് സിനിമാസിൻറെ ബാനറിൽ ആൻറണി പെരുമ്പാവൂരും കോൺഫിഡൻറ് ഗ്രൂപ്പും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബാഹുബലിയുടെ ആർട്ട് ഡയറക്ടർ സാബു സിറിളാണ് ചിത്രത്തിലെ കലാസംവിധായകൻ.
Whatsapp Group 1 | Whatsapp Group 2 |Telegram Group