video
play-sharp-fill
‘മരക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരി മുസീബ മരക്കാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്

‘മരക്കാർ അറബിക്കടലിന്റെ സിംഹം’ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി; കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരി മുസീബ മരക്കാർ ആണ് ഹൈക്കോടതിയെ സമീപിച്ചത്

സ്വന്തം ലേഖകൻ

കൊച്ചി: മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ ഇറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാർ അറബിക്കടലിന്റെ സിംഹം’. ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരിയായ മുസീബ മരക്കാർ ഹർജി നൽകി.

 

മഞ്ജു വാര്യർ, കീർത്തി സുരേഷ്, കല്യാണി പ്രിയദർശൻ, പ്രണവ് മോഹൻലാൽ, അർജുൻ സർജ, സുനിൽ ഷെട്ടി, സംവിധായകൻ ഫാസിൽ, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെൽവൻ എന്നിങ്ങനെ വൻ താരനിരയാണ് ചിത്രത്തിൽ അഭിനയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

മോഹൻലാലിന്റെ ചെറുപ്പ കാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹൻലാലാണ്. അഞ്ച് ഭാഷയിലായി പുറത്തിറങ്ങുന്ന ചിത്രം അമ്പതിലേറെ രാജ്യത്തെ 5000 സ്‌ക്രീനുകളിലാണ് പ്രദർശനത്തിനെത്തുന്നത്. 100 കോടി രൂപ ചെലവിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.