കോട്ടയം മരങ്ങാട്ടുപള്ളിയിൽ മുഖത്ത് മുളകുപൊടി വിതറിയശേഷം തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

Spread the love

മരങ്ങാട്ടുപള്ളി: തോർത്ത് ഉപയോഗിച്ച് കഴുത്തു ഞെരുക്കി സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

കോരിത്തോട് മണ്ണംപ്ലാക്കില്‍ വീട്ടിൽ ജോബിഷ് കുര്യൻ (33) നെയാണ് മരങ്ങാട്ടുപള്ളി പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം രാവിലെ 7 മണിയോടുകൂടി തന്റെ സുഹൃത്തുമായി വാക്ക് തർക്കത്തിലേർപ്പെടുകയും, സുഹൃത്തിന്റെ മുഖത്ത് മുളകുപൊടി വിതറിയശേഷം തോർത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് മരങ്ങാട്ടുപള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. മരങ്ങാട്ടുപള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് എം.ആർ, സി.പി.ഓ മാരായ ഷാജി ജോസ്, സിജു എം.കെ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.