video
play-sharp-fill
മരട് ഫ്‌ളാറ്റ് പൊളിക്കൽ ; ശരത് ബി സർവ്വാതെ പരിശോധന നടത്തി

മരട് ഫ്‌ളാറ്റ് പൊളിക്കൽ ; ശരത് ബി സർവ്വാതെ പരിശോധന നടത്തി

 

സ്വന്തം ലേഖിക

കൊച്ചി: കൊച്ചിയിലെ മരടിൽ പണിത ഫ്‌ളാറ്റുകളിൽ ഇൻഡോറിൽ നിന്നെത്തിയ വിദഗ്ധൻ ശരത് ബി സർവ്വാതെ പരിശോധന നടത്തി. ഇരുന്നൂറോളം കെട്ടിടങ്ങൾ പൊളിച്ച് ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് അദ്ദേഹം. രാവിലെ മരട് നഗരസഭയിൽ എത്തിയ അദ്ദേഹം സർക്കാർ നിയോഗിച്ച സാങ്കേതിക സമിതി അംഗങ്ങളുമായും സബ് കളക്ടറുമായും ചർച്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് ഫ്‌ളാറ്റുകൾ പരിശോധിച്ചത്. ആദ്യം പരിശോധിച്ചത് ഗോൾഡൻ കായലോരം ഫ്‌ളാറ്റ് ആണ്. തുടർന്ന് ബാക്കിയുള്ള ഫ്‌ളാറ്റുകളും പരിശോധിച്ചു.

അന്തിമ പട്ടികയിൽ ഉള്ള കമ്പനികളുമായി ചർച്ച നടത്തിയതിന് ശേഷമായിരിക്കും ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള കരാർ ആർക്കു നൽകുമെന്ന കാര്യം തീരുമാനിക്കുക. മൂന്ന് കമ്പനികളാണ് അന്തിമ പട്ടികയിലുള്ളത്. ഇതിലൊരു കമ്ബനിയായ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന എഡിഫൈസ് കമ്ബനിയിൽ നിന്നുള്ള സാങ്കേതിക വിദഗ്ധരും ഫ്‌ളാറ്റുകൾ പരിശോധിച്ചു. ഈ കമ്ബനിയുമായി സഹകരിച്ചു പ്രവർത്തിക്കുന്ന ദക്ഷിണ ആഫ്രിക്കയിലെ ജെറ്റ് ഡെമോളിഷൻ കമ്ബനി പ്രതിനിധികളും ഒപ്പം ഉണ്ടായിരുന്നു. ഫ്‌ളാറ്റുകൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ രണ്ടുമാസത്തിനുള്ളിൽ തന്നെ പൊളിക്കാൻ സാധിക്കുമെന്നാണ് കമ്ബനി പ്രതിനിധി ജോ ബ്രിംഗ്മാൻ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരത്തിന് അപേക്ഷ നൽകാനുള്ള സമയപരിധി നീട്ടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റിയുടേതാണ് ഈ തീരുമാനം. നഗരസഭയിൽ ഉടമസ്ഥാവകാശ രേഖയില്ലെങ്കിലും വിൽപ്പന കരാർ ഹാജരാക്കുന്നവർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടാകുമെന്നാണ് സമിതി അറിയിച്ചത്. ഫ്‌ളാറ്റ് നിർമ്മാതാക്കൾക്ക് എത്ര രൂപയാണ് നൽകിയതെന്ന് വ്യക്തമാക്കാൻ യഥാർത്ഥ വില ഉൾക്കൊള്ളിച്ച് ഓരോ ഫ്‌ളാറ്റ് ഉടമകളോടും സമിതി സത്യവാങ്മൂലം സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. 241 ഫ്‌ളാറ്റ് ഉടമകൾക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ടെന്ന് നഗരസഭ നേരത്തെ സർക്കാരിന് നൽകിയ പട്ടികയിലുണ്ട്.