മരട് ഫ്‌ളാറ്റ് കേസ്; നിർമ്മാണ കമ്പനി ഉടമയും മുൻ പഞ്ചായത്ത് സെക്രട്ടറിയുമടക്കം മൂന്ന് പേർ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ
സ്വന്തം ലേഖിക
കൊച്ചി: മരട് ഫ്‌ളാറ്റ് കേസിൽ നിർമാണക്കമ്പനി ഉടമയും 2 ഉദ്യോഗസഥരും കസ്റ്റഡിയിൽ. ഹോളി ഫെയ്ത്ത് ഉടമ സാനി ഫ്രാൻസിസും മുൻ പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് അഷ്‌റഫുമാണ് കസ്റ്റഡിയിലുള്ളത്. മരട് പഞ്ചായത്തിലെ ജൂനിയർ സൂപ്രണ്ടായിരുന്ന ജോസഫും ക്രൈംബ്രാഞ്ച് കസ്റ്റഡിയിലാണ്.
ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിനെ തുടർന്ന് മുൻകൂർ ജാമ്യം തേടി മരടിലെ ഫ്‌ളാറ്റിൻറെ നിർമാതാക്കൾ എറണാകുളം ജില്ലാ കോടതിയെ സമീപിച്ചു. ആൽഫാ വെഞ്ചേഴ്‌സ് ഉടമ പോൾ രാജ് മുൻകൂർ ജാമ്യഹർജി നൽകി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :