മരട് ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയുമായി ക്രൈംബ്രാഞ്ച്
സ്വന്തം ലേഖിക
കൊച്ചി : മരട് ഫ്ളാറ്റ് കേസിൽ നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിയുമായി ക്രൈംബ്രാഞ്ച്. നാലു ഫ്ളാറ്റ് നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടും. മരട് ഫ്ളാറ്റ് കേസിൽ നിർമ്മാതാക്കളുടെ സ്വത്ത് കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് നടപടി ആരംഭിച്ചു. നാലു ഫ്‌ളാറ്റ് നിർമ്മാതാക്കളുടെയും സ്വത്ത് കണ്ടുകെട്ടും. ഇതിന്റെ ആദ്യപടിയായി ഹോളി ഫെയ്ത്തിന്റെ 18 കോടിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ബിൽഡേഴ്‌സിന്റെ സ്വത്തുവകകൾ കണ്ടുകെട്ടാൻ ക്രൈംബ്രാഞ്ച് റവന്യൂ, രജിസ്‌ട്രേഷൻ വകുപ്പുകൾക്ക് കത്തുനൽകി.
ഫ്‌ളാറ്റ് നിർമ്മാതാക്കളുടെ മുഴുവൻ അക്കൗണ്ടുകളും കണ്ടുകെട്ടാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ഇതിനോടകം ബിൽഡേഴ്‌സിന്റെ 200 അക്കൗണ്ടുകൾ കണ്ടെത്തിയിട്ടുണ്ട്. അക്കൗണ്ടുകൽ കണ്ടുകെട്ടാൻ നടപടി സ്വീകരിക്കാൻ രജിസ്‌ട്രേഷൻ ഐജിയോടും ലാൻഡ് റവന്യു കമ്മീഷണറോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കേസിൽ ഇന്നലെ അറസ്റ്റിലായ ഹോളിഫെയ്ത്ത് ഫ്‌ളാറ്റ് ഉടമ സാനി ഫ്രാൻസിസ്, മരട് പഞ്ചായത്ത് മുൻ സെക്രട്ടറി മുഹമ്മദ് അഷ്‌റഫ്, മുൻ ജൂനിയർ സൂപ്രണ്ട് പി ഇ ജോസഫ് എന്നിവരെ ക്രൈംബ്രാഞ്ച് ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളും, വഞ്ചനാക്കുറ്റവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.