video
play-sharp-fill
മരടിലെ ഫ്‌ളാറ്റുകൾ ജനുവരി 11,12 തീയതികളിൽ പൊളിക്കും

മരടിലെ ഫ്‌ളാറ്റുകൾ ജനുവരി 11,12 തീയതികളിൽ പൊളിക്കും

 

സ്വന്തം ലേഖകൻ

കൊച്ചി: മരടിലെ ഫ്ളാറ്റുകൾ ജനുവരി 11,12 തീയതികളിലായി പൊളിക്കും. കൊച്ചിയിൽ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. സാങ്കേതികമായ ചില കാരണങ്ങളാലാണ് ഫ്ളാറ്റ് പൊളിക്കൽ ജനുവരിയിലേക്ക് നീട്ടിയതെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു.

അതേസമയം, മരടിലെ ഫ്ളാറ്റുകൾ പൊളിക്കാൻ എത്രത്തോളം സ്ഫോടക വസ്തുക്കൾ വേണമെന്ന കാര്യത്തിൽ വരുദിവസങ്ങളിൽ തീരുമാനമെടുക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആദ്യദിവസമായ ജനുവരി 11-ന് ആൽഫ സെറീൻ, ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റുകളായിരിക്കും നിയന്ത്രിത സ്ഫോടനങ്ങളിലൂടെ പൊളിക്കുക. തൊട്ടടുത്തദിവസം ജെയിൻ കോറൽകോവ്, ഗോൾഡൻ കായലോരം ഫ്ളാറ്റ് സമുച്ചയങ്ങളും സമാനരീതിയിൽ പൊളിച്ചുനീക്കും. അതിനിടെ, ഫ്ളാറ്റുകൾ പൊളിക്കാൻ കാലതാമസമുണ്ടായതിനുള്ള വിശദീകരണം സുപ്രീംകോടതിയെ അറിയിക്കാനും തിങ്കളാഴ്ച ചേർന്ന യോഗത്തിൽ ധാരണയായി.

ഫ്ളാറ്റുകൾ പൊളിക്കുന്നതിന്റെ ഭാഗമായി ജനങ്ങൾക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുമെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.

Tags :