video
play-sharp-fill

മരട് ഫ്ലാറ്റ് പൊളിക്കല്‍: ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്‍ എന്നിവരുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നല്‍കണമെന്ന് സുപ്രീം കോടതി; നടപടി കോടതി  നിര്‍ദേശങ്ങൾ പാലിച്ച സാഹചര്യത്തിൽ

മരട് ഫ്ലാറ്റ് പൊളിക്കല്‍: ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്‍ എന്നിവരുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നല്‍കണമെന്ന് സുപ്രീം കോടതി; നടപടി കോടതി നിര്‍ദേശങ്ങൾ പാലിച്ച സാഹചര്യത്തിൽ

Spread the love

സ്വന്തം ലേഖിക

ന്യൂഡൽഹി: മരട് ഫ്ലാറ്റ് പൊളിക്കലില്‍ രണ്ട് ഫ്ലാറ്റ് നിര്‍മ്മാതാക്കളുടെ ഭൂമി തിരികെ കൊടുക്കാന്‍ സുപ്രീം കോടതി നിര്‍ദ്ദേശം.

ഗോള്‍ഡന്‍ കായലോരം, ആല്‍ഫ സെറീന്‍ എന്നിവരുടെ കണ്ടുകെട്ടിയ ഭൂമി തിരികെ നല്‍കാനാണ് സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. പൊളിക്കലുമായി ബന്ധപ്പെട്ട് കോടതിയുടെ എല്ലാ നിര്‍ദേശങ്ങളും പാലിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തീരദേശ നിയമം ലംഘിച്ച്‌ നിര്‍മ്മാണം നടത്തിയതിന്‍റെ പേരില്‍ 2020 ജനുവരിയിലാണ് ജെയ്ന്‍ കോറല്‍ കോവ്, ഗോള്‍ഡന്‍ കായലോരം, ആല്‍ഫ വെഞ്ചേഴ്‌സ്, ഹോളി ഫെയ്ത്ത് എന്നീ ഫ്‌ളാറ്റുകള്‍ പൊളിച്ച്‌ നീക്കിയത്.

ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ് പ്രകാരം 2020 ജനുവരി 11,12 തിയതികളിലാണ് മരടിലെ 4 ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിച്ച്‌ നീക്കിയത്.

നിയമം ലംഘിച്ചുള്ള നിര്‍മ്മാണത്തിന് ഉത്തരവാദികളായവരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കാനും സുപ്രീം കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. നഷ്ടപരിഹാരമായി നല്‍കിയ 62 കോടിയോളം രൂപ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളില്‍ നിന്ന് ഈടാക്കാന്‍ സംസ്ഥാന സര്‍ക്കാരും കോടതിയെ സമീപിച്ചിരുന്നു.