കള്ളപ്പണം ഉപയോഗിച്ച് ഫ്‌ളാറ്റ് വാങ്ങിയവർക്ക് വൻ തിരിച്ചടി: പൊളിക്കുന്ന ഫ്‌ളാറ്റിൽ നിന്നും ലഭിക്കുക രേഖയിലുളള തുക മാത്രം; സർക്കാർ പ്രഖ്യാപിച്ച 25 ലക്ഷം പോലും ലഭിക്കാതെ ഫ്‌ളാറ്റ് ഉടമകൾ പെരുവഴിയിൽ
സ്വന്തം ലേഖകൻ
കോട്ടയം: പണം ലാഭിക്കാനും, കള്ളപ്പണം വാരി വിതറാനും ശ്രമിച്ച ഫ്‌ളാറ്റ് ഉടമകൾക്ക് ലഭിക്കുന്നത് മുട്ടൻ പണി. സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഫ്‌ളാറ്റുകൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ നിയോഗിക്കപ്പെട്ട കമ്മിഷൻ രേഖയിൽ ഉള്ള തുക മാത്രം നഷ്ടപരിഹാരമായി നൽകിയാൽ മതിയെന്നാണ് നിശ്ചയിച്ചിരിക്കുന്നത്. അൻപത് ലക്ഷം നൽകി ഫ്‌ളാറ്റ് വാങ്ങിയ ശേഷം, അഞ്ചു ലക്ഷം മാത്രം രേഖയിൽ കാണിച് ഫ്‌ളാറ്റ് ഉടമകളാണ് ഇതോടെ പെട്ടിരിക്കുന്നത്.
രജിസ്‌ട്രേഷൻ ചെലവ് കുറയ്ക്കാൻ മരടിലെ ഫ്‌ളാറ്റ് ഉടമകൾ കാണിച്ച അതിബുദ്ധിയാണ് ഇപ്പോൾ തിരിച്ചടിയായി. നഷ്ടപരിഹാരമായി ലഭിയ്ക്കുന്ന 25 ലക്ഷം രൂപ 7 പേർക്ക് മാത്രമാണ് ലഭിയ്ക്കുക. മരടിൽ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ നഷ്ടപരിഹാര സമിതി നാലു ഫ്‌ളാറ്റ് ഉടമകൾക്കുകൂടി 25 ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തു. ഇതോടെ 25 ലക്ഷം നഷ്ടപരിഹാരം ശുപാർശ ചെയ്ത ഫ്‌ളാറ്റുകളുടെ എണ്ണം ഏഴായി. ബാക്കിയുള്ളവർക്ക് പ്രമാണത്തിലുള്ള ഫ്ളാറ്റിന്റെ വിലയേ നഷ്ടപരിഹാരമായി ലഭിക്കൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സമിതിക്ക് മുന്നിലെത്തിയ 61 അപേക്ഷകളിൽ 49 എണ്ണം നഷ്ടപരിഹാരത്തിന് അർഹതയുള്ളതാണെന്ന് സമിതി കണ്ടെത്തി. മരടിലെ ഫ്‌ളാറ്റുകൾ പൊളിക്കാനുള്ള വിധിക്കെതിരെ ഫ്ളാറ്റുടമ വിജയ് ശങ്കർ സമർപ്പിച്ച പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് നവീൻ സിൻഹ എന്നിവർ ചേമ്ബറിൽ പരിഗണിച്ച ശേഷം ആണ് ഹർജി തള്ളിയത്.
അതേസമയം ഫ്ളാറ്റുകൾ പൊളിക്കുന്ന നടപടികൾക്ക് തുടക്കമായി. തമിഴ്നാട്ടിൽനിന്നെത്തിയ വിജയ് സ്റ്റീൽസിന്റെ തൊഴിലാളികൾ ആൽഫാ സെറീൻ ഫ്ലാറ്റിൽ പൂജ നടത്തി.