video
play-sharp-fill
മരട് കേസ് : അന്വേഷണം മുൻ പഞ്ചായത്ത് ഭരണ സമിതിയിലേക്ക്

മരട് കേസ് : അന്വേഷണം മുൻ പഞ്ചായത്ത് ഭരണ സമിതിയിലേക്ക്

 

സ്വന്തം ലേഖിക

കൊച്ചി : മരടിൽ നിയമം ലംഘിച്ച് ഫ്‌ളാറ്റുകൾ നിർമ്മിച്ച കെസിൽ അന്വേഷണം മുൻ പഞ്ചായത്ത് ഭരണസമിതിയിലേക്ക്.മുൻ പഞ്ചായത്ത്് ഭരണസമിതി അംഗങ്ങളായ രണ്ടുപേരെ ക്രൈബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും.

മരട് പഞ്ചായത്ത് ഭരണസമിതിയുടെ പിന്തുണയോടെയാണ് 2006 ൽ നിയമം ലംഘിച്ചുള്ള അനുമതികൾ നൽകിയതെന്നാണ് അറസ്റ്റിലുള്ള മുൻ മരട് സെക്രട്ടറി അഷ്‌റഫ് നൽകിയ മൊഴി.നിർമ്മാണത്തിന് അനുമതി നൽകിയ പല രേഖകളും പിന്നീട് പഞ്ചായത്തിൽ നി്ന്ന് അപ്രത്യക്ഷമായെന്ന് ക്രൈബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തി.ഈ സാഹചര്യത്തിലാണ് മുൻ ഭരണ സമിതിയിലേക്കും അന്വേഷണം വ്യാപിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരട് പഞ്ചായത്ത് മുൻ സ്റ്റാന്റിങ് കമ്മറ്റി അംഗങ്ങളും പ്രാദേശിക സിപിഎം നേതാക്കളുമായ പി.കെ.രാജു, എം ഭാസ്‌കരൻ എന്നിവരിൽ നിന്ന് ഇന്ന് മൊഴിയെടുക്കും. മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.എ ദേവസിയിൽ നിന്ന് അടുത്ത ദിവസം മൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.

അതേസമയം, ഫ്‌ളാറ്റുകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ സിറ്റിങ്ങും കൊച്ചിയിൽ തുടരും.86 ഫ്‌ളാറ്റുകൾക്ക് നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള സമിതിയുടെ സിറ്റിങ്ങും കൊച്ചിയിൽ തുടരും.ഇന്നലെ 36 പേർക്കാണ് സമിതി നഷ്ടപരിഹാരത്തിന് ശുപാർശ ചെയ്തത്.325 ഫ്‌ളാറ്റുകളിൽ 239 അപേക്ഷകളാണ് ഇതുവരെ കമ്മറ്റിയ്ക്ക്് ലഭിച്ചിട്ടുള്ളത്.ഇതിൽ 141 പേർക്ക് ധനസഹായത്തിന് ശുപാർശ നൽകി കഴിഞ്ഞു.

ഇതിനിടെ, ഫ്‌ളാറ്റ് കേസിൽ ക്രൈംബ്രാഞ്ച് തിരയുന്ന ഒന്നാം പ്രതിയും ജെയിൻ കോറൽ കോവ് ഉടമയുമായ സന്ദീപ് മേത്തയ്ക്ക് മദ്രാസ് ഹൈക്കോടതി ഇന്നലെ അന്തർ സംസ്ഥാന ഇടക്കാല മുൻകൂർ ജാമ്യം അനുവദിച്ചു.നവംബർ 18 വരെയാണ് അറസ്റ്റ് തടഞ്ഞിട്ടുള്ളത്.ക്രൈംബ്രാഞ്ച് വാദങ്ങൾ കേൾക്കാതെയാണ് ഇടക്കാല ജാമ്യം നൽകിയത്.കോടതി തീരുമാനത്തിനെതിരെ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് ക്രൈംബ്രാഞ്ച് തീരുമാനം.

കേസിലെ ക്രൈംബ്രാഞ്ച് ഹാജരാകാൻ ആവശ്യപ്പെട്ട് ആൽഫ വെഞ്ചേഴ്‌സ് ഉടമ ജെ പോൾ രാജിൻറെ മുൻകൂർ ജാമ്യ ഹർജി എറണാകുളം ജില്ലാ കോടതി തള്ളി. ക്രൈംബ്രാഞ്ച് കസ്റ്റിഡിയിലുള്ള മൂന്ന് പ്രതികളെ കോടതി റിമാൻഡ് ചെയ്തു

Tags :