കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് കസ്റ്റഡിയിൽ!

Spread the love

കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് മരട് അനീഷ് കസ്റ്റഡിയിൽ. പനമ്പുകാട് ഭാഗത്തുനിന്നാണ് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തത്.

video
play-sharp-fill

കേരളത്തിൽ മാത്രം അൻപതിലധികം ക്രിമിനൽക്കേസുകളിൽ പ്രതിയാണ് മരട് അനീഷ്. തമിഴ്‌നാട്ടിലും സ്വർണക്കവർച്ച അടക്കമുള്ള കേസുകളുണ്ട്. അടുത്തിടെ തമിഴ്‌നാട് പോലീസ് അനീഷിനെ അന്വേഷിച്ചെത്തിയിരുന്നു.

മുളവുകാട് പോലീസാണ് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തത്. ഒരു സ്ത്രീയിൽനിന്നും ചില രേഖകൾ കൈപ്പറ്റിയശേഷം ഇത് തിരികെകൊടുക്കാത്ത ഭീഷണിപ്പെടുത്തിയെന്ന കേസിലാണ് മരട് അനീഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസിന്റെ ഔദ്യോഗിക വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group