മരട് നഗരസഭയിൽ അധികാരത്തർക്കം ; സർക്കാർ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നഗരസഭ ഭരണസമിതി രംഗത്ത്

മരട് നഗരസഭയിൽ അധികാരത്തർക്കം ; സർക്കാർ നിയോഗിച്ച ഐഎഎസ് ഉദ്യോഗസ്ഥനെതിരെ നഗരസഭ ഭരണസമിതി രംഗത്ത്

സ്വന്തം ലേഖിക

കൊച്ചി: മരടിൽ ഫ്ളാറ്റ് പൊളിക്കാനുള്ള നടപടികൾ തുരുന്നതിനിടെ സർക്കാർ നിയോഗിച്ച പുതിയ സെക്രട്ടറിക്കെതിരെ നഗരസഭ ഭരണസമിതി രംഗത്ത്. മരട് ഫ്ളാറ്റ് വിഷയത്തിൽ സുപ്രിംകോടതി നിലപാട് കടുപ്പിച്ചതോടെയാണ് ഫ്ളാറ്റ് പൊളിപ്പിക്കലിന് മാത്രമായി സർക്കാർ പ്രത്യേക ഉത്തരവിലൂടെ ഐഎഎസ് ഉദ്യോഗസ്ഥനെ നിയമിച്ചത്. നിലവിലുള്ള നഗരസഭ സെക്രട്ടറിയെ മാറ്റിയായിരുന്നു നിയമനം.

ഫ്ളാറ്റ് പൊളിക്കലിന് മാത്രമായി നിയമിച്ച ഐഎഎസ് ഉദ്യോഗസ്ഥൻ ദൈനംദിന കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ഇത് ഭരണ സ്തംഭനമാണെന്നും ചൂണ്ടിക്കാട്ടി സർക്കാറിന് നഗരസഭാ കത്തയച്ചു. ഫ്ളാറ്റ് പൊളിക്കലിനുള്ള തുടർ നടപടിയുമായി സബ്കളക്ര് മുന്നോട്ട് പോകുന്നതിനിടെയാണ് നഗരസഭ ഭരണസമിതി ഉദ്യോഗസ്ഥനെതിരെ രംഗത്ത് വരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group