മറഡോണയുടെ മരണം ഡോക്ടറുടെ അനാസ്ഥ: ചികിത്സയിലുണ്ടായത് ഗുരുതര പിഴവ്; ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പൊലീസ് പരിശോധന; ലോകാരാധ്യനായ താരത്തെ കൊലയ്ക്കു കൊടുത്തത് ആശുപത്രിയും ഡോക്ടറുമെന്നും ആരോപണം
തേർഡ് ഐ ബ്യൂറോ
ബ്യൂണസ് ഐറിസ്: ലോകം മുഴുവൻ ആരാധനയോടെ മടങ്ങിവരവിനു കാത്തിരുന്ന ലോക ഇതിഹാസം ഡിഗോ മറഡോണയെ മരണത്തിനു വിട്ടു കൊടുത്തത് ഡോക്ടറും ആശുപത്രിയുമെന്നു ആരോപണം. ഡോക്ടർക്കും ആശുപത്രിയ്ക്കുമെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ ഡോക്ടറുടെ വീട്ടിലും ഓഫിസിലും ആശുപത്രിയിലും അടക്കം പൊലീസ് പരിശോധന നടത്തി. ഈ ആരോപണം വരും ദിവസങ്ങളിലും ആരോപണം ചൂടുപിടിക്കുമെന്നും അന്വേഷണം ശക്തമാകുമെന്നും ഇതോടെ ഉറപ്പായി.
മറഡോണയുടെ ചികിത്സയുടെ കാര്യത്തിൽ ഡോക്ടർക്ക് വീഴ്ചയുണ്ടായതായി മറഡോണയുടെ കുടുംബവും അഭിഭാഷകനും ആരോപിച്ചു. വിശദമായ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ സ്വകാര്യ ഡോക്ടർ ലിയോപോൾഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലും പോലീസ് പരിശോധന നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേ തുടർന്നാണ് ഡോക്ടറുടെ വീട്ടിലും ആശുപത്രിയിലും പൊലീസ് പരിശോധന നടത്തി. മറഡോണയുടെ സ്വകാര്യ ഡോക്ടർ ലിയോപോൾഡോ ലുക്വിയുടെ വീട്ടിലും ആശുപത്രിയിലുമാണ് പൊലീസ് പരിശോധന നടത്തിയത്. സംഭവത്തിൽ ഡോക്ടർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്തതായി റിപ്പോർട്ടുകളുണ്ട്.
ഹൃദയാഘാതത്തെ തുടർന്ന് നവംബർ 25 നായിരുന്നു മറഡോണ അന്തരിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിനുശേഷം വിശ്രമത്തിലായിരുന്നു.
ചികിൽസാപ്പിഴവുണ്ടായെന്ന് മറഡോണയുടെ മക്കൾ നേരത്തെ ആരോപിച്ചിരുന്നു. മാറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ മോർള ആവശ്യപ്പെട്ടു. ഹൃദസ്തംഭനം ഉണ്ടായ സമയത്ത് ആദ്യത്തെ ആംബുലൻസ് മാറഡോണയുടെ വസതിയിൽ എത്തിച്ചേരാൻ അരമണിക്കൂറിലധികം സമയമെടുത്തതായി അദ്ദേഹം ആരോപിച്ചു.