video
play-sharp-fill

സർക്കാർ ജോലി കിട്ടി, രാജിവച്ച് വാർഡ് മെമ്പർ ; സിപിഎം അംഗം രാജിവച്ചത് അധികാരത്തിലെത്തി എട്ടാം ദിവസം

സർക്കാർ ജോലി കിട്ടി, രാജിവച്ച് വാർഡ് മെമ്പർ ; സിപിഎം അംഗം രാജിവച്ചത് അധികാരത്തിലെത്തി എട്ടാം ദിവസം

Spread the love

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: സർക്കാർ ജോലി കിട്ടിയതോടെ മാറാടി പഞ്ചായത്ത് വാർഡ് അംഗം രാജിവച്ചു. പഞ്ചായത്തിലെ ആറാം വാർഡിൽ നിന്നും മത്സരിച്ച് ജയിച്ച സിപിഎം അംഗം ബാബു തട്ടാർകുന്നേലാണ് ജോലി കിട്ടിയതോടെ രാജിവച്ചത്.

സർക്കാർ ഉദ്യോഗം ലഭിച്ചതോടെ വ്യാഴാഴ്ച രാവിലെ ബാബു തട്ടാർ കുന്നേൽ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നൽകുകയായിരുന്നു. ഉച്ചയോടെ കത്ത് തിരഞ്ഞെടുപ്പ് കമ്മിഷന് അയക്കുകയും ഉച്ചയ്ക്കുതന്നെ കൊച്ചിൻ യൂണിവേഴ്‌സിറ്റിയിൽ ലാസ്റ്റ്‌ഗ്രേഡ് ജീവനക്കാരനായി ബാബു ജോലിയിൽ പ്രവേശിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാബു രാജി വച്ചതോടെ ആറാം വാർഡിൽ ഉപതിരഞ്ഞെടുപ്പ് വേണ്ടിവരും. നേരത്തെ മുതൽ റാങ്ക് ലിസ്റ്റിലുണ്ടായിരുന്ന ഇദ്ദേഹത്തിന് ഇത്തവണ തിരഞ്ഞെടുപ്പിൽ ജയിച്ചുവന്നതിനു ശേഷമാണ് നിയമന ഉത്തരവ് ലഭിച്ചത്.133 വോട്ടിന് വിജയിച്ച ഇദ്ദേഹമുൾപ്പെടെ അഞ്ചു പേരാണ് എൽ.ഡി.എഫ്. അംഗങ്ങളുണ്ടായിരുന്നത്.

കഴിഞ്ഞ 26നാണ് നിയമന ഉത്തരവ് ലഭിച്ചതെന്ന് ഇദ്ദേഹം പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടി കഴിഞ്ഞതിനുശേഷം രാജി നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇതിനാലാണ് വ്യാഴാഴ്ച വരെ കാത്തിരുന്നതെന്നും ബാബു പറഞ്ഞു.