video

00:00

മരട് ഫ്‌ളാറ്റ് : മൂന്ന് മാസത്തിനകം കുറ്റപത്രം, ഉദ്യോഗസ്ഥരടക്കം പ്രതിക്കൂട്ടിലെന്ന് തച്ചങ്കരി

മരട് ഫ്‌ളാറ്റ് : മൂന്ന് മാസത്തിനകം കുറ്റപത്രം, ഉദ്യോഗസ്ഥരടക്കം പ്രതിക്കൂട്ടിലെന്ന് തച്ചങ്കരി

Spread the love

സ്വന്തം ലേഖിക

കൊച്ചി : .മരട് ഫ്‌ളാറ്റ് കേസിൽ അന്വേഷണം ശരിയായ ദിശയിലാണ് മുന്നോട്ട് പോകുന്നതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ.തച്ചങ്കരി . കേസിൽ കുറ്റകൃത്യം നേരത്തെ തെളിഞ്ഞതാണ്. കുറ്റക്കാരെ മാത്രം കണ്ടെത്തിയാൽ മതി. അവരിലേക്ക് ഉടനെത്തും. വരും ദിവസങ്ങളിൽ നടപടി പ്രതീക്ഷിക്കാം. ഫ്‌ളാറ്റ് നിർമാതാക്കൾ മാത്രമല്ല കുറ്റക്കാർ. ഉദ്യോഗസ്ഥരെയടക്കം ചോദ്യം ചെയ്യും. മൂന്നുമാസത്തിനകം കുറ്റപത്രം സമർപ്പിക്കും. കൊച്ചിയിലെ ഐ.ജി. ഓഫിസിൽ നടന്ന ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം തച്ചങ്കരി പറഞ്ഞു . നിർമാതാക്കൾക്കെതിരായ കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കൊച്ചിയിൽ അവലോകനയോഗം ചേർന്നു.