
മരട് ഫ്‌ളാറ്റുകൾ പൊളിക്കാൻ നിമിഷങ്ങൾ മാത്രം ; ഫ്‌ളാറ്റുകൾക്ക് മുൻപിൽ പൂജ ആരംഭിച്ചു, പൊളിഞ്ഞു വീഴുക പന്ത്രണ്ട് സെക്കന്റുകൾക്കുള്ളിൽ
സ്വന്തം ലേഖകൻ
കൊച്ചി : മരട് ഫ്‌ളാറ്റുകൾ പൊളിക്കാൻ നിമിഷങ്ങൾ മാത്രം. ഫ്‌ളാറ്റുകൾ മുൻപിൽ പൂജ ആരംഭിച്ചു. പൊളിഞ്ഞു വീഴുക 12 സെക്കന്റിനുള്ളിൽ. പതിനൊന്നു മണിയോടെ മരടിലെ ഫ്‌ളാറ്റുകൾ നിലംപൊത്തും. കനത്ത സുരക്ഷയാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.
അതേസമയം എച്ച്2ഒ ഫ്‌ളാറ്റ് പൊളിക്കുന്നതിന് മുന്നോടിയായി ഫ്‌ളാറ്റിന് മുന്നിൽ പൂജയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. സ്‌ഫോടനം നടക്കുമ്പോൾ ഉണ്ടാകുന്ന പ്രകമ്ബനം അളക്കുന്നതിനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി. 200 മീറ്റർ ചുറ്റളവിൽ പത്ത് ആക്‌സിലറോമീറ്ററുകളും 21 ജിയോ ഫോണുകളും സ്ഥാപിച്ചു തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മരട് നഗര സഭ ഓഫീസിൽ ക്രമീകരിക്കുന്ന പ്രത്യേക കൺട്രോൾ റൂമിൽ നിന്നായിരിക്കും ഇന്നത്തെ സ്‌ഫോടനം നിയന്ത്രിക്കുക. ഇതിന്റെ ഒരുക്കങ്ങൾ മരട് നഗരസഭയിലും സജ്ജീകരിച്ചിട്ടുണ്ട്.
രാജ്യം കണ്ട ഏറ്റവും വലിയ കെട്ടിടസമുച്ചയം പൊളിക്കലിനാണ് എറണാകുളം ജില്ലയിലെ മരട് നഗരസഭ ശനിയാഴ്ചയും ഞായറാഴ്ചയും സാക്ഷ്യം വഹിക്കുക. തീരദേശ പരിപാലന നിയമം (സി.ആർ.ഇസഡ്) ലംഘിച്ച് നിർമിച്ച ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആൽഫ സെറീൻ ഇരട്ട ടവർ, ഗോൾഡൻ കായലോരം, ജയിൻ കോറൽ കേവ് എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങൾ നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഒരു കുന്ന് കോൺക്രീറ്റ് അവശിഷ്ടമാകും. ശനിയാഴ്ച തകർന്നടിയുക ഹോളിഫെയ്ത്തും ആൽഫ സെറീനുമാണ്. ഞായറാഴ്ച കായലോരവും ജയിനും.
ഒരു പതിറ്റാണ്ട് മുൻപ് നടന്ന നിയമലംഘനങ്ങളുടെ കുടപിടിച്ചെത്തിയ വിവാദമാണ് പൊളിഞ്ഞു വീഴുന്നത്. 2006ൽ, മരട് ഗ്രാമപഞ്ചായത്തായിരുന്ന കാലത്ത് അനധികൃതമായി അനുമതി നൽകിയ ഫ്‌ളാറ്റുകളുടെ നിർമാണം പുരോഗമിക്കവേ, പഞ്ചായത്ത് വിജിലൻസ് വിഭാഗമാണ് അഴിമതിയും ക്രമക്കേടും കണ്ടുപിടിച്ചത്. നിർമാണാനുമതി റദ്ദാക്കാനുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടെ ഉത്തരവു പ്രകാരം പഞ്ചായത്ത് സെക്രട്ടറി നോട്ടിസ് നൽകിയതോടെ തുടങ്ങുന്നു നിയമനടപടികൾ. നിർമാതാക്കൾ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടി.
ഇതിനിടെ, മരട് നഗരസഭയായി. അപ്പോഴേക്കും വർഷങ്ങൾ കടന്നുപോയി. ഇതിനകം നഗരസഭ കെട്ടിട നമ്പർ നൽകിയ ഫ്‌ളാറ്റുകൾ വിറ്റഴിച്ചു. വാങ്ങിയവർ താമസം തുടങ്ങി. ഹൈകോടതി വിധിക്കെതിരെ നഗരസഭയും േകരള കോസ്റ്റൽ സോൺ മാനേജ്മെന്റ് അതോറിറ്റി(കെ.സി.ഇസഡ്.എം.എ)യും ഹൈകോടതിയെ സമീപിച്ചെങ്കിലും ഹർജികൾ തള്ളി. തുടർന്ന് കൃത്യം നാലുവർഷം മുമ്ബ്, 2016 ജനുവരിയിൽ കെ.സി.ഇസഡ്.എം.എ സുപ്രീംകോടതിയെ സമീപിച്ചു. മരട് ഫ്‌ളാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട ചരിത്ര നടപടികളിലെ വഴിത്തിരിവ് അതാണ്.
മെയ് എട്ടിന് ജസ്റ്റിസ് അരുൺ മിശ്രയുടെ ചരിത്രപ്രധാനമായ പൊളിക്കൽ വിധി വന്നത്. ഇതിെനതിരെ താമസക്കാരും രാഷ്ട്രീയപാർട്ടികളും സർക്കാറും പല തവണ എതിർപ്പുമായി എത്തിയെങ്കിലും വിലപ്പോയില്ല. സംസ്ഥാനത്തെ നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി, പൊളിക്കണമെന്ന അന്ത്യശാസനം ജസ്റ്റിസ് അരുൺ മിശ്ര ആവർത്തിച്ചതോടെ പ്രതിഷേധിച്ചവരെല്ലാം പത്തിതാഴ്ത്തി. പിന്നീടങ്ങോട്ട് പൊളിക്കലിെന്റ മുന്നൊരുമായിരുന്നു. നാല് ഫ്‌ളാറ്റുകളിലെ 350ലേറെ കുടുംബങ്ങളെ പുനരധിവസിപ്പിച്ചും നഷ്ടപരിഹാര നടപടിക്രമങ്ങൾ തുടങ്ങിയും പൊളിക്കൽ നടപടികൾക്ക് വേഗമേറി. നേതൃത്വം നൽകാൻ സബ്കളക്ടർ സ്‌നേഹിൽ കുമാർ സിങിെന്റ നേതൃത്വത്തിലുള്ള സാങ്കേതിക സമിതിയെ നിശ്ചയിച്ചു. ഇതിനിടെ അനധികൃത ഫ്‌ളാറ്റ് നിർമിച്ചവർക്കെതിരെയും അനുമതി നൽകിയ പഞ്ചായത്ത് ഭരണസമിതി, ഉദ്യോഗസ്ഥ വൃന്ദങ്ങൾക്കെതിരെയുമുള്ള ക്രൈംബ്രാഞ്ച് അന്വേഷണവും പുരോഗമിക്കുന്നു.