മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഉടമകൾക്ക് ഇന്ന് വൈകിട്ട് അഞ്ച് വരെ സാധനങ്ങൾ നീക്കം ചെയ്യാൻ അനുമതി

മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഉടമകൾക്ക് ഇന്ന് വൈകിട്ട് അഞ്ച് വരെ സാധനങ്ങൾ നീക്കം ചെയ്യാൻ അനുമതി

സ്വന്തം ലേഖകൻ

കൊച്ചി : സുപ്രീംകോടതി പൊളിക്കണമെന്ന് ഉത്തരവിട്ട മരടിലെ ഫ്‌ളാറ്റ് സമുച്ചയങ്ങളിൽ നിന്ന് ഇന്ന് വൈകിട്ട് അഞ്ച് മണിവരെ ഉടമകൾക്ക് സാധനങ്ങൾ നീക്കം ചെയ്യാൻ അനുമതി. മരട് നഗരസഭ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ സാധനങ്ങൾ മാറ്റാനാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഇത് പ്രകാരം ഉടമകൾ ഫ്‌ളാറ്റുകളിൽ നിന്ന് നീക്കി തുടങ്ങി.

സാധനങ്ങൾ പൂർണ്ണമായും നീക്കാൻ സാവകാശം ലഭിച്ചില്ലെന്ന് ഉടമകൾ നഷ്ടപരിഹാര നിർണ്ണയ കമ്മിറ്റിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എയർ കണ്ടീഷനുകളും , ഫാനുകളും , സാനിറ്ററി ഉപകരണങ്ങളും നീക്കാൻ ജസ്റ്റിസ് കെ ബാലകൃഷ്ണൻ നായർ കമ്മിറ്റി ഫ്‌ളാറ്റ് ഉടമകൾക്ക് അനുമതി നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഫ്‌ളാറ്റ് പൊളിക്കുന്നതിന് കമ്പനികൾക്ക് കരാർ നൽകിക്കഴിഞ്ഞതിനാൽ ജനലുകളും കട്ടിളകളുമുൾപ്പെടെയുള്ള സാധനങ്ങൾ നീക്കം ചെയ്യാൻ ഉടമകൾക്ക് അനുമതിയില്ല. മരട് ഫ്‌ളാറ്റ് സമുച്ചയങ്ങൾ സ്‌ഫോടനത്തിലൂടെ പൊളിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഫ്‌ളാറ്റ് സമുച്ചയങ്ങളിലെ പാർക്കിംഗ് ഏരിയകൾ പൊളിച്ച് നീക്കി തുടങ്ങി. മുംബൈ ആസ്ഥാനമായ എഡിഫസ് കമ്പനിയാണ് ജെയിൻ കോറൽ കോവ് ഫ്‌ളാറ്റ് സമുച്ചയം പൊളിക്കാനുള്ള നടപടികൾ തുടങ്ങിയത്. ഫ്‌ളാറ്റ് സമുച്ചയത്തിന്റെ പ്രധാന കെട്ടിടത്തോട് ചേർന്നുള്ള പാർക്കിംഗ് സ്ഥലമാണ് ഡിമോളിഷൻ എക്‌സ്‌കവേറ്ററുകൾ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്