മരടിലെ ഫ്ലാറ്റുകള്‍: സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമോ വേട്ടക്കാരനൊപ്പമോ എന്ന് വ്യക്തമാക്കണം; രമേശ് ചെന്നിത്തല
കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന കാര്യത്തില്‍ സംസ്ഥാനസര്‍ക്കാര്‍ ഇരയ്ക്കൊപ്പമാണോ വേട്ടക്കാരനൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ നിലപാട് പുന:പരിശോധിക്കണം. ഇരകള്‍ക്ക് ഒപ്പം നില്‍ക്കുകയാണ് വേണ്ടതെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
“ഫ്ലാറ്റ് ഉടമകൾക്ക് നീതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപ്പെടണം.ഇരയ്ക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. സബ് കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം. റിപ്പോര്‍ട്ട് തെറ്റിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിക്കണം. ചീഫ് സെക്രട്ടറിയെക്കൊണ്ട് സത്യവാങ്മൂലം നല്‍കുകയല്ല വേണ്ടത്. താമസക്കാരുടെ അഭിപ്രായം കൂടി കേട്ടശേഷം പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം”. രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം ഫ്ലാറ്റ് ഉടമകൾക്ക് ഒഴിയുന്നതിനായി നഗരസഭ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. എന്നാൽ ഫ്ലാറ്റുകളിലെ താമസക്കാരെ സര്‍ക്കാര്‍ നിർദേശം ലഭിച്ചതിനുശേഷം മാത്രമേ ഒഴിപ്പിക്കൂവെന്ന് നഗരസഭാ സെക്രട്ടറി ആരിഫ് ഖാന്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group